എറണാകുളം കടവന്ത്രയില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗൃഹനാഥന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. നാലും എട്ടും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ആത്മഹത്യാ ശ്രമമെന്നാണ് സൂചന.ഭാര്യക്കും മക്കള്‍ക്കും വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം നാരായണന്‍ കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.
തമിഴ്‌നാട് സ്വദേശിയായ ജോയമോള്‍ (33), ലക്ഷ്മീകാന്ത് (8), അശ്വന്ത് (4) എന്നിവരാണ് മരിച്ചത്.
ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. നാരായണന്‍ കഴുത്തിന് മുറിവേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു. കടവന്ത്രയില്‍ പൂക്കച്ചവടം നടത്തുകയായിരുന്നു.

രണ്ടുവര്‍ഷമായി ഇവര്‍ കടവന്ത്രയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. മൂന്ന് പേരുടെയും മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി

Leave a Reply

Your email address will not be published. Required fields are marked *