വെള്ള കാർഡ് ഉടമകൾക്ക് ഈ മാസം പത്ത് കിലോ അരി നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. പൊതു വിഭാഗത്തിന് 10 കിലോ അരിയും നീല കാര്‍ഡ് ഉടമകള്‍ക്ക് അധികമായി മൂന്ന് കിലോ അരിയും നല്‍കാനാണ് തീരുമാനം.
പൊതു വിഭാഗത്തിന് 10 കിലോ അരി നല്‍കും. ഏഴ് കിലോ 10.90 രൂപ നിരക്കിലും ബാക്കി മൂന്ന് കിലോ 15 രൂപ നിരക്കിലും നല്‍കാനാണ് തീരുമാനം. നീല കാര്‍ഡ് ഉടമകള്‍ക്ക് അധികമായി മൂന്ന് കിലോ അരി 15 രൂപ നിരക്കില്‍ ലഭ്യമാക്കും. പൊതുവിപണയില്‍ 30 രൂപ വിലയുള്ള അരിയാണ് നല്‍കുക.
റേഷൻ കടകൾ വഴി വിതരണം ചെയ്യാനുള്ള പച്ചരിയുടെ വിഹിതം കൂട്ടി കിട്ടി. കേരളത്തിനുള്ള പച്ചരി, പുഴുക്കലരി അനുപാതം തുല്യമാക്കി. നിലവാരമുള്ള ആന്ധ്ര അരി കിട്ടാനും ധാരണയായി എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.