കൊച്ചിയിലെ കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടി പണം ഇടപാടില്‍ കേസെടുത്ത് പോലീസ്. പാലാരിവട്ടം പോലീസ് ആണ് കേസ് എടുത്തത്. BNS 316 (2),318(4),3 (5) എന്നിവകുപ്പുളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൃദംഗ വിഷന്‍ MD നിഗോഷ് കുമാര്‍, സിഇഒ ഷെമീര്‍ അബ്ദുള്‍ റഹിം, പൂര്‍ണ്ണിമ, നിഗോഷിന്റെ ഭാര്യ എന്നിവരാണ് പ്രതികള്‍.

ദിവ്യ ഉണ്ണിയുടെ സുഹൃത്ത് പൂര്‍ണിമയും കേസില്‍ പ്രതി. ഗിന്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ പറ്റിച്ചതായി പരാതി. നൃത്തപരിപാടിയുടെ സംഘടകരായ മൃദംഗവിഷന്റെയും ഓസ്‌കര്‍ ഇവന്റ്‌സിന്റെയും ഉടമകളോട് കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. സംഘാടകര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു.

അതേസമയം, നൃത്ത പരിപാടിയുടെ സാമ്പത്തിക സ്രോതസ്സുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിച്ചിരുന്നു. കുട്ടികളില്‍ നിന്ന് രജിസ്‌ട്രേഷന് മാത്രമായി സംഘാടകര്‍ ഈടാക്കിയത് ആയിരത്തോളം രൂപയാണ്. അത് കൂടാതെ ബുക്ക് മൈ ഷോയിലടക്കം ടിക്കറ്റുകള്‍ വിറ്റിരുന്നു. കേസിലെ രണ്ടാം പ്രതിയായ ഷമീര്‍ അബ്ദുള്‍ കരീം,നാലാം പ്രതി കൃഷ്ണകുമാര്‍ അഞ്ചാം പ്രതി ബെന്നി എന്നിവര്‍ക്ക് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. മാജിസ്ട്രറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. പ്രതികളുടെ ജാമ്യാപേക്ഷ ജനുവരി 3ന് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *