63ാംമത് സ്‌കൂള്‍ കലോത്സവത്തിന്റെ കലവറ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. നാളെ വൈകീട്ട് കുട്ടികള്‍ ശേഖരിച്ച ഭക്ഷ്യവസ്തുക്കള്‍ പുത്തരിക്കണ്ടത്തെ ഭക്ഷണശാലയില്‍ സംഭരിക്കും. മൂന്നാം തീയതി പാല് കാച്ചല്‍ ചടങ്ങോടെ കലവറ പ്രവര്‍ത്തനമാരംഭിക്കും.
സ്‌കൂള്‍ കലോത്സവത്തില്‍ കുട്ടികളുടെ കലാ പ്രകടനം പോലെ പ്രാധാന്യമാണ് കലവറയ്ക്കും ഉള്ളത്. അതുകൊണ്ട് തന്നെ മികച്ച രീതിയില്‍ ഭക്ഷണശാല സജ്ജമാക്കുന്നതിന്റെ തിരക്കിലാണ് 63ാംമത് സ്‌കൂള്‍ കലോത്സവത്തിന്റെ ഫുഡ് കമ്മിറ്റിയുള്ളത്. മന്ത്രി വി ശിവന്‍കുട്ടി നേരിട്ട് എത്തി ഒരുക്കങ്ങള്‍ വിലയിരുത്തി.
നാളെ വൈകീട്ട് കുട്ടികള്‍ ശേഖരിച്ച ഭക്ഷ്യവസ്തുക്കള്‍ പുത്തരിക്കണ്ടത്തെ ഭക്ഷണശാലയില്‍ എത്തിക്കും. മൂന്നാം തീയതി പാല് കാച്ചല്‍ ചടങ്ങോടെ കലവറ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഫുഡ് കമ്മിറ്റി ചെയര്‍മാന്‍ കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ വ്യക്തമാക്കി. മൂന്നാം തീയതി വൈകീട്ടോടെ ഭക്ഷണശാലയില്‍ ഭക്ഷണ വിതരണം ആരംഭിക്കും. പുത്തരിക്കണ്ടം മൈതാനത്തെ പാര്‍ക്കിംഗ് പ്രതിസന്ധിയില്‍ ബദല്‍ സംവിധാനം ഒരുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.