ശബരിമല സ്വർണ മോഷണക്കേസിൽ എസ്ഐടി അന്വേഷണത്തിൽ ആദ്യം വിശ്വാസമർപ്പിച്ച വിഡി സതീശൻ ഇപ്പോൾ മലക്കം മറിയുന്നത് പരിഭ്രാന്തി മൂലമെന്ന് മന്ത്രി പി രാജീവ്. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷമാണ് പ്രതിപക്ഷ നേതാവ് അവിശ്വസിക്കുന്നത്. അന്വേഷണം വേരുകളിലേക്ക് പോകണമെന്നും ഏത് ഭരണകാലം എന്നല്ല തുടക്കം മുതലേ അന്വേഷിക്കണമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

സിപിഐക്കെതിരായ വെള്ളാപ്പള്ളിയുടെ വിമർശനത്തിൽ മാധ്യമങ്ങൾ അന്വേഷിക്കുന്നത് വിവാദങ്ങൾ മാത്രമാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു. കഴിഞ്ഞ ദിസവങ്ങളിലെല്ലാം അന്വേഷണത്തിൽ വളരെ വിശ്വാസത്തിലാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇപ്പോൾ നിലപാട് മാറ്റിയത് വലിയ ചർച്ചയായിരുന്നു. ഇതിനെതിരെ നിരവധിപേർ രം​ഗത്ത് വന്നിരുന്നു. ഇപ്പോൾ പ്രതി പക്ഷ നേതാവ് അന്വേഷണം അട്ടി മറിക്കാനുള്ള ശ്രമം കൂടിയാണ് നടത്തുന്നത്.

ശബരിമല സ്വർണ മോഷണക്കേസിൽ അ‍ടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ എസ്ഐടി തീരുമാനിച്ചു എന്ന വാർത്തയ്ക്ക് പിന്നാലെയാണ് വിഡി സതീശൻ്റെ പരിഭ്രാന്തിക്ക് കാരണമായത്. തങ്ങളിലേക്ക് അന്വേഷണം വരുന്നു എന്ന് കാണുമ്പോൾ പരിഭ്രാന്തിയിലാവുകയാണ് പ്രതിപക്ഷ നേതാവെന്നും വിഷയത്തിൽ ഇരട്ടത്താപ്പാണെന്നും നേരത്തെ മന്ത്രി എംബി ​രാജേഷും പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *