കേരളം അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായുള്ള പ്രത്യേക നിയമസഭാ സമ്മേളനം ബഹിഷ്കരിച്ച് പ്രതിപക്ഷം. അതി ദരിദ്ര മുക്തമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശുദ്ധ തട്ടിപ്പെന്ന് വിഡി സതീശൻ പറഞ്ഞു കൊണ്ടാണ് നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയത്. എന്നാല്‍ പ്രതിപക്ഷത്തിന് മുഖ്യമന്ത്രി തക്കതായ മറുപടി നല്‍കി. പ്രതിപക്ഷം പറയുന്നത് അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തെ അതിദാരിദ്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. എന്തിനാണ് പ്രതിപക്ഷം ഇതിനെ ഭയപ്പെടുന്നത് എന്ന് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഏറ്റവും പ്രധാനപ്പെട്ട കാര്യമായതുകൊണ്ടാണ് നിയമസഭയുടെ നടപടിക്രമത്തിലൂടെ പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലം കൊണ്ട്. നടപ്പാക്കാൻ കഴിയുന്ന കാര്യം എന്താണോ അതേ പറയാറുള്ളൂവെന്ന് മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു.
