എൻ.ഐ.ടി കാമ്പസിൽ വർഗീയാന്തരീക്ഷം സൃഷ്ടിച്ച് പരിപാടി സംഘടിപ്പിച്ച ആർ.എസ്.എസിനെതിരിൽ പ്രതിഷേധിച്ച ദളിത് വിദ്യാർഥിക്ക് ഒരു വർഷത്തേക്ക് സസ്പെൻഷൻ നൽകിയ നടപടിക്കെതിരിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് എൻ.ഐ.ടി കാമ്പസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മാർച്ച് കാമ്പസ് ഗേറ്റിനു സമീപം പോലീസ് തടഞ്ഞു. ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി തഷരീഫ് കെ.പി മാർച്ച് ഉദ്ഘാടനം ചെയ്തു. സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥിയെ തിരിച്ചെടുക്കണമെന്നും എൻ.ഐ.ടി കാവിവൽക്കരണ ശ്രമങ്ങൾക്കെതിരിൽ വലിയ സമരങ്ങൾ തീർക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന വൈസ് പ്രസിഡൻ്റ് നഈം ഗഫൂർ മുഖ്യ പ്രഭാഷണം നടത്തി. ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന വിദ്യാർഥികളെ സസ്പെൻഷൻ കാട്ടി നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്ന നീക്കങ്ങളെ ചെറുത്ത് തോൽപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര കമ്മറ്റിയംഗം ഷാഹീൻ അഹ്മദ് മാർച്ചിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് മുനീബ് എലങ്കമൽ അധ്യക്ഷത വഹിച്ചു. പ്രതിഷേധ മാർച്ചിന് ജില്ലാ ജന.സെക്രട്ടറി റഈസ് കുണ്ടുങ്ങൽ, വൈസ് പ്രസിഡൻ്റ് ആദിൽ അലി, സെക്രട്ടറി അഫ്നാൻ വേളം, കുന്ദമംഗലം
മണ്ഡലം സെക്രട്ടറി ഹദിയ ഹനാൻ എന്നിവർ നേതൃത്വം നൽകി.