മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡെ (32) അന്തരിച്ചു. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചതെന്ന് പൂനത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.
”ഞങ്ങള്‍ ഓരോരുത്തര്‍ക്കും ഈ പ്രഭാതം വേദനാജനകമാണ്. നമ്മുടെ പ്രിയപ്പെട്ട പൂനം സെര്‍വിക്കല്‍ കാന്‍സറിനു കീഴടങ്ങി. പൂനവുമായി ഒരിക്കലെങ്കിലും സംസാരിച്ചവര്‍ക്ക് അവരുടെ സ്നേഹവും കരുതലും എന്താണെന്ന് അറിയാം.” എന്ന കുറിപ്പോടെയാണ് പൂനത്തിന്റെ മരണ വാര്‍ത്ത അറിയിച്ചുകൊണ്ടുള്ള പോസ്റ്റില്‍ മാനേജര്‍ കുറിച്ചു.
മോഡലിങ്ങിലൂടെയാണ് താരം സിനിമയിലെത്തുന്നത്. 2013 ല്‍ നഷാ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് അരങ്ങേറ്റം. ലോക്ക് അപ്പ് എന്ന റിയാലിറ്റി ഷോയിലാണ് പൂനം ഏറ്റവുമൊടുവില്‍ കാണികള്‍ക്ക് മുമ്പിലെത്തിയത്. കന്നഡ, തെലുങ്ക് ഭാഷകളിലായി പത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
