
സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസ് ഇന്ന് കോടതി വീണ്ടും പരിഗണിക്കും. ഇന്ത്യന്‍ സമയം രാവിലെ 10.30നാണ് കേസ് പരിഗണിക്കുക. മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ ആണ് കുടുംബം ഉള്ളത്. നേരത്തെ ആറ് തവണയും കേസ് പരിഗണിച്ചപ്പോഴും വിവിധ കാരണങ്ങളാല്‍ മാറ്റിവെക്കുകയായിരുന്നു.തുടര്‍ച്ചയായി കേസ് മാറ്റിവെക്കുന്നതിനുള്ള കാരണം നിയമസഹായ സമിതിയോ അഭിഭാഷകരോ പറയുന്നില്ല. ഇന്ന് മോചന ഉത്തരവ് ഉണ്ടായാല്‍ റിയാദ് ഗവണ്‍റേറ്റിന്റെ അനുമതിയോടെ അബ്ദുല്‍ റഹീമിന് ഉടന്‍ നാട്ടില്‍ എത്താനാകും. കഴിഞ്ഞ 15ന് കോടതി ഹര്‍ജി പരഗണിച്ചിരുന്നുവെങ്കിലും സൂക്ഷ്മ പരിശോധനക്കും കൂടുതല്‍ പഠനത്തിനും സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കേസ് ഇന്നത്തേക്ക് വിധി പറയാന്‍ മാറ്റുകയായിരുന്നു.