
കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെ ന്യായീകരിച്ച കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ പ്രസ്താവന അങ്ങേയറ്റം ലജ്ജാകരമെന്ന് എ.എ റഹീം എംപി. ജോർജ് കുര്യൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും എ.എ റഹീം പറഞ്ഞു.’കേരളത്തിൽ ജോർജ് കുര്യനെതിരെ ഡിവൈഎഫ്ഐ വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. ആത്മാഭിമാനമുള്ള മലയാളിക്ക് ബിജെപിക്കാരനായി തുടരാനാകില്ല. എന്താണ് കേരളത്തിനുള്ള അയോഗ്യതയെന്ന് ബിജെപി വ്യക്തമാക്കണം.രാഷ്ട്രീമായി എന്ത് എതിർപ്പാണ് ബിജെപിക്ക് കേരളത്തോട് ഉള്ളത്’- എഎ റഹീം ചോദിച്ചു. പ്രൗഡ് കേരള എന്ന ക്യാമ്പിനുമായി ഡിവൈഎഫ്‌ഐ രംഗത്തുണ്ടാകുമെന്നും റഹീം കൂട്ടിച്ചേർത്തു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം