കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ യുവതിയുടെ വയറ്റില്‍നിന്ന് 23 കിലോഗ്രാം ഭാരമുള്ള അണ്ഡാശയ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. 45 സെന്റിമീറ്റര്‍ നീളവും 45 സെന്റിമീറ്റര്‍ വീതിയുമുള്ള മുഴയാണ് രണ്ടു മണിക്കൂര്‍ നീണ്ട സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ നീക്കിയത്. 25കാരിയുടെ വയര്‍ അസാധാരണമായി വീര്‍ത്തതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്. രോഗി സുഖം പ്രാപിച്ചു വരുന്നു.

മാതൃ-ശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോ. അരുണ്‍ പ്രീതിന്റെ നിര്‍ദേശപ്രകാരം ഗൈനക്കോളജി വിഭാഗം പ്രൊഫസര്‍ ഡോ. മോളി സാം, അസി. പ്രൊഫസര്‍ ഡോ. സി എം സിദ്ദീഖ്, സീനിയര്‍ റസിഡന്റ് ഡോ. എമില്‍ ജോസ്, അനസ്‌തേഷ്യ വിഭാഗത്തിലേ പ്രൊഫസര്‍ ഡോ. എന്‍ തസ്‌നിം മുഹമ്മദ്, അസി. പ്രൊഫസര്‍ ഡോ. ലക്ഷ്മി വി. നായര്‍, സിനിയര്‍ റസിഡന്റ് ഡോ. റിഥുല്‍, നഴ്‌സിങ് ഓഫീസര്‍ പി എസ് അശ്വതി, തിയറ്റര്‍ അസിസ്റ്റന്റ് പി വി പ്രബോധ് ചന്ദ്രന്‍, നഴ്‌സിങ് അസിസ്റ്റന്റ് എന്‍ പി മിനി, ഹെഡ് നഴ്സുമാരായ ദീപ മാണി, പി എം സീമ എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. ശസ്ത്രക്രിയ നടത്തിയ മെഡിക്കല്‍ കോളേജിലെ ടീമിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *