റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ മകന് ആകാശ് അംബാനിയുടെ വിവാഹ ആഘോഷങ്ങള്‍ നടക്കുന്ന ഗുജറാത്തിലെ ജാംനഗറിലെ വിമാനതാവളത്തിന് 10 ദിവസത്തേക്ക് അന്താരാഷ്ട്ര പദവി. വിവിധ അന്താരാഷ്ട്ര വ്യക്തിത്വങ്ങളും ബിസിനസ് പ്രമുഖരും താരങ്ങളും എത്തുന്നതിനാലാണ് ഇത്തരം ഒരു തീരുമാനം. ബില്‍ഗേറ്റ്സ്, മാര്‍ക്ക് സക്കര്‍ബര്‍ഗ്, ഇവാങ്ക ട്രംപ് തുടങ്ങിയ അനവധി അന്താരാഷ്ട്ര വ്യക്തിത്വങ്ങളാണ് കഴിഞ്ഞ മൂന്ന് ദിവസമായി ഗുജറാത്തിലെ ജാംനഗറില്‍ പറന്നിറങ്ങിയത്. ആനന്ദ് അംബാനിയുടെയും രാധിക മര്‍ച്ചെന്റിന്റെയും പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളാണ് റിലയന്‍സിന്റെ പ്രധാനപ്പെട്ട റിഫൈനറികള്‍ അടക്കം സ്ഥിതി ചെയ്യുന്ന ജാംനഗറില്‍ നടക്കുന്നത്. ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 3വരെ അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് വരാനും പോകുവാനുമുള്ള അനുമതിയാണ് വിമാനതാവളത്തിന് ലഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രാലയം, കേന്ദ്ര ധനകാര്യമന്ത്രാലയം എന്നിവര്‍ ആവശ്യമായ കസ്റ്റംസ്, ഇമിഗ്രേഷന്‍, ക്വറന്റെയിന് സംവിധാനങ്ങള്‍ വിമാനതാവളത്തില്‍ ഒരുക്കിയിട്ടുണ്ട്. ജാംനഗര്‍ കോമേഷ്യല്‍ ഫ്ലൈറ്റുകള്‍ക്ക് അനുമതിയുള്ള ഡിഫന്‍സ് എയര്‍പോര്‍ട്ടാണ്. അവിടെ എയര്‍ പോര്‍ട്ട് അതോററ്റിയുടെ ടെര്‍മിനല്‍ ഉണ്ടെങ്കിലും അവിടെ സൗകര്യം കുറവാണ്. അതിനാല്‍ പ്രത്യക അനുമതി ലഭിച്ചതോടെ യാത്രക്കാരുടെ സൗകര്യത്തിന് അനുസരിച്ച് എയര്‍ഫോഴ്സിന്റെ ടെക്നിക്കല്‍ ഏരിയയും ഉപയോഗപ്പെടുത്തുന്നു എന്നാണ് ദ ഹിന്ദുവിന്റെ റിപ്പോര്‍ട്ട് പറയുന്നത്. വെള്ളിയാഴ്ചവരെ ജാംനഗര്‍ വിമാനതാവളത്തില്‍ മൂന്ന് വലിയ എ 320 വിമാനം അടക്കം 140 വിമാനങ്ങള്‍ വന്നുപോയി എന്നാണ് കണക്ക്. സാധാരണ ആറോളം വിമാനങ്ങളാണ് ഈ വിമാനതാവളത്തില്‍ സാധാരണ ദിവസത്തില്‍ ഉണ്ടാകാറുള്ളത്.സാധാരണയില്‍ 475 സ്ക്വയര്‍ ഫീറ്റ് ഏരിയയില്‍ പ്രവര്‍ത്തിച്ചിരുന്ന വിമാനതാവളം 180 പേരെയാണ് സാധാരണ നിലയില്‍ കൈകാര്യം ചെയ്തിരുന്നെങ്കില്‍ അംബാനി വിവാഹത്തിന് വേണ്ടി ഇത് 900 സ്ക്വയര്‍ ഫീറ്റായി ഉയര്‍ത്തി. തിരക്കുള്ള സമയത്ത് 360 യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ ഇതുവഴി സാധിക്കും. നേരത്തെ വിമാനതാവളത്തില്‍ 16 ഹൗസ് കീപ്പിംഗ് സ്റ്റാഫാണ് ഉണ്ടായിരുന്നെങ്കില്‍ അത് 35ആയി ഉയര്‍ത്തി. ഇതിനൊപ്പം സുരക്ഷ ഉദ്യോഗസ്ഥരുടെ എണ്ണം 30 ല്‍ നിന്നും 70 ആക്കി. 65 വിമാനതാവള ജീവനക്കാരുടെ എണ്ണം 125 ആയും ഉയര്‍ത്തി.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
