നടി ശില്പ ബാലയും മകളുമൊത്തുള്ള വീഡിയോ കുറച്ച് ദിവസങ്ങൾക്ക് മുൻപ് താരം തന്റെ ഇസ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.സാനിറ്ററി നാപ്കിനെക്കുറിച്ച് മക്കൾക്ക് പറഞ്ഞുകൊടുക്കുന്ന വീഡിയോയാണ് ശില്പ പങ്കുവെച്ചത്. സാനിറ്ററി നാപ്കിൻ ഒളിച്ചും മറച്ചും മാത്രം ഉപയോ​ഗിക്കുന്ന സ്ത്രീകളുടെ ആ കാലമെല്ലാം കഴിഞ്ഞെന്നും ആർത്തവ ശുചിത്വത്തെക്കുറിച്ച് ബോധവത്കരിക്കേണ്ട കാലമാണിതെന്നും പറഞ്ഞുള്ള പുരോ​ഗമന ചർച്ചകളും ഉയരുന്ന സാഹചര്യത്തിൽ ഈ വിഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

മകൾ ഒരു ദിവസം നൂറിലധികം ചോദ്യങ്ങൾ ചോദിക്കുന്ന സമയം വന്നിരിക്കുന്നു എന്ന ആമുഖത്തോടെയാണ് ശിൽപബാല വീഡിയോ പങ്കുവച്ചിരിക്കുന്നത്.അസ്ഥിരമായ കുഞ്ഞു നുണകൾ പറയുന്നതിനേക്കാൾ നല്ലത് അവരോട് യാഥാർഥ്യം പറയുകയാണെന്നും വീഡിയോക്കൊപ്പം കുറിച്ചിട്ടുണ്ട്.

ഇത് അമ്മയുടെ പാംപേഴ്സ് ആണോ എന്ന് മകൾ ചോദിക്കുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. അമ്മ ചെറിയ കുട്ടിയല്ല എന്നും പിന്നെന്തിനാണ് പാംപേഴ്സ് ഉപയോ​ഗിക്കുന്നതെന്നും ചോദിക്കുന്നത് കേൾക്കാം.

https://www.instagram.com/shilpabala/?utm_source=ig_embed&ig_rid=29d594e5-7dba-4f07-a4f0-dbe37d4bffdd

ഇതിന് താൻ ചെറിയ കുട്ടിയല്ല, വലിയ സ്ത്രീയാണ് എന്നും വലുതാകുമ്പോൾ സാനിറ്ററി നാപ്കിൻ ഉപയോ​ഗിക്കേണ്ട സമയം വരുമെന്നും ശിൽപ ബാല പറയുന്നു. കുട്ടികൾ ഡയപ്പേഴ്സ് ഉപയോ​ഗിക്കുമ്പോൾ വലിയ സ്ത്രീകൾ സാനിറ്ററി നാപ്കിൻ ഉപയോ​ഗിക്കുമെന്നും ശിൽപ ബാല പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *