യുക്രൈനിൽ റഷ്യയുടെ അധിനിവേശ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്നുള്ള വളർത്തു പൂച്ചകളുടെ പ്രദർശനങ്ങൾക്കും റഷ്യയിൽ നിന്നുള്ള പൂച്ചകൾക്കും വിലക്കേർപ്പെടുത്തി അന്താരാഷ്ട്ര പൂച്ച പ്രേമികളുടെ സംഘടനയായ എഫ്.ഐ.എഫ്.ഇ.മാർച്ച് ഒന്നു മുതൽ മെയ് 31 വരേയാണ് റഷ്യയിൽ നിന്നുള്ള വളർത്തു പൂച്ചകൾക്ക് വിലക്കേർപ്പെടുത്തിയത്. ആവശ്യമെങ്കിൽ മെയ് 31 കഴിഞ്ഞ് ആലോചിക്കാമെന്നും എഫ്.ഐ.എഫ്.ഇ പുറത്തിറക്കിയ കുറിപ്പിൽ വ്യക്താക്കി.

സാധാരണക്കാരായ നിരവധി പേരുടെ ജീവനാണ് യുദ്ധത്തിൽ പൊലിഞ്ഞത്. പലർക്കും യുദ്ധത്തിൽ പരിക്കേറ്റു, നൂറ് കണക്കിനാളുകൾക്കാണ് വീട് നഷ്ടപ്പെട്ടത്. ആയിരക്കണക്കിനാളുകളാണ് തങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി പാലായനം ചെയ്തത്. ഈ അതിക്രമങ്ങൾ കണ്ടിരിക്കാൻ സാധിക്കുന്നതല്ലെന്നും റഷ്യയിൽ നിന്നുള്ള വളർത്തു പൂച്ചകൾക്ക് വിലക്കേർപ്പെടുത്തുകയാണെന്നും എഫ്.ഐ.എഫ്.ഇ പറഞ്ഞു.

റഷ്യയിൽ നിന്നുള്ള ഒരു പ്രദർശകരുടെ ഒരു പൂച്ചയും റഷ്യക്ക് പുറത്തുള്ള എഫ്.ഐ.എഫ്.ഇ പരിപാടികളിലും പ്രവേശിപ്പിക്കില്ല. പ്രദർശകർ ഏത് സംഘടനയിൽ ഉള്ളവരാണെങ്കിലും ഇത് ബാധകമാണ്.

Leave a Reply

Your email address will not be published. Required fields are marked *