കോഴിക്കോട്: താമരശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നെന്ന് ജില്ലാ പൊലീസ് മേധാവി കെഇ ബൈജു. കുട്ടികള്‍ എന്ന നിലയിലായിരുന്നില്ല മര്‍ദിച്ചവരുടെ ആലോചന. കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരെല്ലാം പിടിയിലായിട്ടുണ്ടെന്നും ഗൂഡാലോചനയില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും കെഇ ബൈജു പറഞ്ഞു.
കൊലപാതകം നടന്നത് കൃത്യമായ ആസൂത്രണത്തോടെയാണ്. കുട്ടികളുടെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഇതിന് തെളിവാണ്. കുട്ടികളില്‍ ഒരാളുടെ അച്ഛന് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരെല്ലാം പിടിയിലായിട്ടുണ്ട്. ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണ്. കൊലപാതകത്തില്‍ മുതിര്‍ന്നവര്‍ക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടില്ലെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.