യുഎസും ഇസ്രയേലും ചേർന്ന് ഇറാനെതിരെ നടത്തുന്ന അതിക്രമത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി പ്രതികരിക്കാത്തതിനെതിരെ ബൃന്ദാ കാരാട്ട്. വിഷയത്തിൽ മോദിയുടെ മൗനം കീഴട​ങ്ങലാണെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. മോദി ട്രംപിൻ്റെ പാവയാണ്. ട്രംപിൻ്റെ വാക്കുകൾ ആവർത്തിക്കുകയാണ് മോദി ചെയ്യുന്നതെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു. കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതിയാണ് നടക്കുന്നത്. ഇതിനെതിരെ ഒരു വാക്ക് പോലും സംസാരിക്കാൻ മോദി തയ്യാറായില്ലെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.

സിപിഐഎം ൻ്റെ നേതൃത്വത്തിൽ ഇടതുപക്ഷ സംഘടനകൾ ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിലാണ് ബൃന്ദാ കാരട്ടിൻ്റെ പ്രതികരണം. രാജ്യത്തിൻ്റെ വിവിധ ഭാ​​ഗങ്ങളിലും കേരളത്തിൽ എല്ലാ ഇടങ്ങളിലും പ്രതിഷേധ പരിപാടികൾ സിപിഐഎം ൻ്റെ നേതൃത്വത്തിൽ നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *