സി എം ആര്‍ എല്‍ എക്സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ പ്രതിചേര്‍ക്കാനുള്ള എസ് എഫ് ഐ ഒയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രകാശ് കാരാട്ട്. കേരളത്തിലെ കമ്യൂണിസ്റ്റ് വിരുദ്ധ മഴവില്‍ സഖ്യത്തിന് വേണ്ടി എസ് എഫ് ഐ ഒ നടത്തുന്ന നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

പാര്‍ട്ടി കോണ്‍ഗ്രസ് നടന്നുകൊണ്ടിരിക്കെ മുഖ്യമന്ത്രിയുടെ മകള്‍ വീണയെ പ്രതിചേര്‍ക്കാനുള്ള എസ് എഫ് ഐ ഒയുടെ തീരുമാനം സി പി ഐ എമ്മിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഉള്ളതാണെന്നതാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. എസ് എഫ് ഐ ഒയിലൂടെ മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയെയാണെന്നും ഇതിനെ പ്രതിരോധിക്കുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *