ലഖ്നൗ: ഹഥ്റസില്‍ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിക്കാന്‍ ഇടയായ ദുരന്തത്തിന് കാരണക്കാര്‍ സാമൂഹിക വിരുദ്ധരാണെന്ന് സത്സംഗിന് നേതൃത്വം നല്‍കിയ സ്വയം പ്രഖ്യാപിത ആള്‍ദൈവം നാരായണ്‍ സകര്‍ ഭോലെ ബാബ. ദുരന്തത്തിനു പിന്നാലെ ഒളിവില്‍ പോയ ഭോലെ ബാബ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തിരക്കു സൃഷ്ടിച്ച സാമൂഹികവിരുദ്ധര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഭോലെ ബാബ അവകാശപ്പെട്ടു.
അഭിഭാഷകന്‍ മുഖേന ഇറക്കിയ കുറിപ്പില്‍, തിരക്കുണ്ടാകുന്നതിനു മുന്‍പു തന്നെ അവിടെനിന്ന് പോയിരുന്നുവെന്നും ബാബ എന്നും പറയുന്നു. ദുരന്തത്തില്‍ ദുഃഖമുണ്ടെന്നും മരണത്തില്‍ അനുശോചിക്കുന്നതായും അറിയിച്ച ബാബ, പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടേയെന്നും പറഞ്ഞു. ദുരന്തത്തില്‍ യുപി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.