വടകര: വടകര സ്റ്റാന്‍ഡിന് സമീപത്തെ ന്യൂ ഇന്ത്യാ ഹോട്ടലിന് മുന്‍വശത്തെ വനിതാ റോഡിലെ കടകളില്‍ മോഷണം നടത്തിയ മോഷ്ടാവിന്റ സിസിടിവി ദൃശ്യം പുറത്ത് . മോഷ്ടാവ് ആയുധവുമായി എത്തുന്നതാണ് ഒരു കടയിലെ സിസിടിവിയില്‍ പതിഞ്ഞത്. ഇയാള്‍ ക്യാമറ തകര്‍ക്കുകയും ചെയ്തു.

വികെ ലോട്ടറി, ലക്കി ഗ്രോസറി, കല്ലിങ്കല്‍ സ്‌റ്റോര്‍ തുടങ്ങി പന്ത്രണ്ടോളം കടകളിലാണ് മോഷണം നടന്നത്. കടകളുടെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നത്.

Leave a Reply

Your email address will not be published. Required fields are marked *