തിരുവനന്തപുരം: സംസ്ഥാനത്ത് പാൽവില വർധിപ്പിക്കാൻ തീരുമാനിച്ചതായി മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും ഈ വിലവർധന നടപ്പിലാക്കുക. വില വർധിപ്പിക്കുന്നത് എത്ര രൂപയായിരിക്കണം എന്നതിനെക്കുറിച്ച് തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ‘
നേരിയ വിലവർധനയുണ്ടാകുമെന്നാണ് സൂചന. വില വർധനയ്ക്ക് വിദഗ്ധ സമിതി ശുപാർശ നൽകിയിട്ടുണ്ട്. മിൽമ ഔദ്യോഗികമായി ആവശ്യപ്പെടുകയാണെങ്കിൽ സർക്കാർ അത് പരിശോധിച്ച് അന്തിമ തീരുമാനം എടുക്കുമെന്നും മന്ത്രി ചിഞ്ചുറാണി കൂട്ടിച്ചേർത്തു.
