പിഎം ശ്രീ വിഷയത്തില്‍ സിപിഐഎം നിലപാട് മാറ്റുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം. അജിത് കൊളാടിയാണ് വിമര്‍ശനം ഉന്നയിച്ചത്. രാഷ്ട്രീയ നിലപാട് ഉയര്‍ത്താനായത് നേട്ടമായെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. അമിതമായി ആഹ്ലാദിക്കാനോ അഹങ്കരിക്കാനോ പോയാല്‍ തിരിച്ചടിയുണ്ടാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

പിഎം ശ്രീയുമായി ബന്ധപ്പെട്ട് ധാരണാപത്രം ഒപ്പുവച്ചതില്‍ സിപിഐ സംസ്ഥാന നേതൃത്വം ഉയര്‍ത്തിയ നിലപാട് ശരിവെക്കപ്പെട്ടതില്‍ പ്രശംസയും അഭിനന്ദനവുമാണ് സംസ്ഥാന കൗണ്‍സില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും ഉയര്‍ത്തിയത്. മുന്‍ മന്ത്രി കെ.രാജുവും അജിത് കൊളാടിയും മാത്രമാണ് വിമര്‍ശനമുന്നയിച്ചത്. ചര്‍ച്ച കൂടാതെ ഒപ്പിടാന്‍ പോയതിന്റൈ ഉത്തരവാദിത്തം ആര്‍ക്കാണെന്ന് അന്വേഷിക്കണ്ടേയെന്ന് കെ.രാജു ചോദിച്ചു.

ഉത്തരവാദിത്തം ഒരു വ്യക്തിക്കാണെന്ന് ജനങ്ങള്‍ സംശയിക്കുന്നുണ്ടെന്നും കെ.രാജു പറഞ്ഞു. പി.എം ശ്രീ അടക്കമുളള വിഷയങ്ങളില്‍ സിപിഐഎം നിലപാട് മാറ്റുമെന്ന് പ്രതീക്ഷിക്കേണ്ടെന്നാണ്് അജിത് കൊളാടി വ്യക്തമാക്കിയത്. പോരാട്ടം തുടരേണ്ടി വരുമെന്നും അജിത് കൊളാടി സംസ്ഥാന കൗണ്‍സിലില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *