മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ സി.പി.ഐ.എം ഇടുക്കി ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം. റിയാസ് മലബാര്‍ മന്ത്രിയാണെന്ന് ജില്ലാ പ്രതിനിധികൾ പറഞ്ഞു. കൂടാതെ ടൂറിസം, റോഡ് പദ്ധതികള്‍ മലബാര്‍ മേഖലയ്ക്ക് മാത്രമാണ് നല്‍കുന്നതെന്നും ഇടുക്കി ജില്ലക്ക് സമ്പൂര്‍ണ അവഗണനയാണെന്നും ജില്ലാ പ്രതിനിധികള്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സമ്മേളനത്തില്‍ വനം, റവന്യൂ, കൃഷി വകുപ്പുകളും ഇടുക്കിയെ അവഗണിക്കുന്നതായി പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
ആഭ്യന്തര വകുപ്പിന് നേരെയും രൂക്ഷമായ വിമര്‍ശനമുയര്‍ന്നിരുന്നു. ആഭ്യന്തര വകുപ്പിന് പ്രത്യകമായി ഒരു മന്ത്രി വേണമെന്നും പൊലീസില്‍ നിന്നും വലിയ വീഴ്ച്ചകളുണ്ടായി. ഇത്തരം വീഴ്ച്ചകള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു. പൊലീസില്‍ അഴിച്ചുപണി അനിവാര്യമാണെന്നും സമ്മേളനം വിലയിരുത്തി.