വ്യാജ ഡോക്ടറായുടെ നിർദേശ പ്രകാരം പ്രമേഹം ഭേദമാവാൻ മത്സ്യം പച്ചയ്ക്ക് കഴിച്ച 48കാരിക്ക് വൃക്ക രോഗം. ഝാർഖണ്ഡിലെ റാഞ്ചിയിൽ മൂന്ന് ദിവസം മത്സ്യത്തിൻ്റെ പിത്തസഞ്ചി പച്ചയ്ക്ക് കഴിച്ച സ്ത്രീയാണ് ഗുരുതരമായ വൃക്കരോഗത്തെ തുടർന്ന് ആശുപത്രിയിൽ അഡ്‌മിറ്റായത്.

റാഞ്ചി സ്വദേശിനിയായ സീതാദേവിയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തി ചികിത്സ തേടിയത്. രോഹു മത്സ്യത്തിൻ്റെ പിത്തസഞ്ചി തുടർച്ചയായ ദിവസങ്ങളിൽ കഴിച്ചതിനെ തുടർന്ന് ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ട ഇവർ ആശുപത്രിയിലെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വൃക്കയ്ക്ക് തകരാർ കണ്ടെത്തി. ശേഷം ഇവർക്ക് ഡയാലിസിസ് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *