കുന്ദമംഗലം: വയനാട് റോഡ് ദേശീയപാതയോത്ത് വീടുകളിലേക്കുള്ള വഴിമുടക്കി ലോറി നിര്‍ത്തിയിട്ട് ഒന്നരമാസം കഴിഞ്ഞു. ലോറി മാറ്റുവാന്‍ ഡ്രൈവറേയും കാത്തിരിക്കുകയാണ് പരിസരത്തെ വീട്ടുകാര്‍. പടനിലത്തിനടുത്ത് കുമ്മങ്ങോട്ട് വളവിലാണ് 12 ചക്രങ്ങളുള്ള ലോറി വഴിമുടക്കികൊണ്ട് നിര്‍ത്തിയിട്ട് ലോറി ഡ്രൈവര്‍ കടന്നുകളഞ്ഞത്. ഇത് കാരണം കുമ്മങ്ങോട്ട് ആലിക്കുട്ടി, ഫൈസല്‍, സഹദേവന്‍ എന്നിവര്‍ക്ക് അവരുടെ വീടുകളിലേക്ക് വാഹനങ്ങള്‍ കൊണ്ടുപോകുവാന്‍ നിര്‍വ്വാഹമില്ലാതായിരിക്കയാണ്. വീടിന്റെ ഗെയിറ്റിലൂടെ ഒരാള്‍ക്ക് നടന്നുപോകാനുള്ള വഴിമാത്രമാണുള്ളത്.

KL34.C 3868 എന്ന നമ്പറിലുള്ള ഈ ലോറി വയനാട് ഭാഗത്ത് നിന്നാണ് വന്നത്. കുമ്മങ്ങോട്ട് എത്തിയപ്പോള്‍ ലോറി ദേശീയപാതയോരത്ത് ഒതുക്കി നിര്‍ത്തിയിടുകയായിരുന്നു. സാധാരണ ഈ സ്ഥലത്ത് വാഹനങ്ങള്‍ നിര്‍ത്തിയിടാറുണ്ടെന്നും എന്നാല്‍ പെട്ടെന്ന് എടുത്തുപോകാറുണ്ടെന്ന് അറിയാമായിരുന്നത് കൊണ്ട് കൂടുതല്‍ വിവരങ്ങള്‍ ആരും ചോദിച്ചില്ല. നമ്പര്‍ സഹിതം പാലക്കാട് ആര്‍ടിഒ യുമായി നാട്ടുകാര്‍ ബന്ധപ്പെട്ടപ്പോള്‍ ഉടമയുടെ ഫോണ്‍ നമ്പര്‍ ലഭിച്ചു. എന്നാല്‍ പ്രസ്തുത നമ്പറുമായി ബന്ധപ്പെട്ടപ്പോള്‍ ഒരിക്കല്‍ മാത്രമാണ് ഫോണ്‍എടുത്തതെന്നും ലോറി ഇപ്പോള്‍ മറ്റൊരാളുടേതാണെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയുമാണുണ്ടായത്. കുമ്മങ്ങോട്ട് ആലിക്കുട്ടിയുടെ വീട്ടിലേക്ക് ലോറികാരണം ഒരു ഓട്ടോ പോലും കയറില്ല.

Leave a Reply

Your email address will not be published. Required fields are marked *