
കോഴിക്കോട് വാടക വീട് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റെന്ന് മൊഴി. അസം സ്വദേശിയായ പതിനേഴുകാരി മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ അഭയം തേടി.15,000 രൂപ വേതനം വാഗ്ദാനം ചെയ്താണ് അസം സ്വദേശിയായ പെൺകുട്ടിയെ കോഴിക്കോടെത്തിച്ചത്. ഇതിന് ശേഷം വീട്ടിൽ അടച്ചുപൂട്ടിയിടികയും സെക്‌സ് റാക്കറ്റിന്റെ ഭാഗമാക്കിയെന്നുമാണ് പെൺകുട്ടി പൊലീസിൽ നൽകിയ മൊഴി. താൻ ഉൾപ്പെടെ നാല് പെൺകുട്ടികൾ സെക്‌സ് റാക്കറ്റിന്റെ ഭാഗമായി വീട്ടിൽ കഴയുന്നുണ്ടെന്നാണ് പെൺകുട്ടി നൽകിയ മൊഴി. അവരെയെല്ലാം രക്ഷപ്പെടുത്താൻ പൊലീസ് ഇടപെടണമെന്നാണ് കുട്ടി ആവശ്യപ്പെട്ടത്.