
കോഴിക്കോട് മെഡിക്കൽ കോളേജിലെ ആറാം നിലയിൽ നിന്നും വീണ്ടും പുക.
അറ്റകുറ്റപ്പണി നടക്കുന്നതിനിടയിലെ ഷോർട്ട് സർക്യൂട്ട് ആണെന്ന് പൊലീസ് വ്യക്തമാക്കി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു. കാർഡിയാക് സർജറി തിയറ്ററിലെ ഷോർട്ട് സർക്യൂട്ടാണ് കാരണം. പിഡബ്ള്യൂഡി ഇലക്ട്രിക്കൽ വിഭാഗത്തിൻ്റെ പരിശോധന നടക്കുന്നതിനിടെയാണ് വീണ്ടും പുക ഉയർന്നത്.അത്യാഹിത വിഭാഗത്തിൽ രോഗികൾ ഉണ്ടായിരുന്നുവെന്നും ശബ്ദം കേട്ടതോടെ പുറത്തേക്ക് ഇറങ്ങിയെന്ന് രോഗിയും ബൈ സ്റ്റാൻഡറും പറഞ്ഞു. ഇന്ന് രാവിലെയാണ് ഇവിടേക്ക് കൊണ്ട് വന്നതെന്നും രോഗി വ്യക്തമാക്കി. നാല്,അഞ്ച് നിലകളിലെ രോഗികളെ മാറ്റി. നിലവിൽ ആകാശ പാതയിലാണ് രോഗികളുള്ളത്. വാർഡുകളിലേക്ക് മാറ്റാനാണ് നീക്കം.