കോഴിക്കോട് : നഗരത്തില്‍ വില്‍പനക്കായി കൊണ്ട് വന്ന മാരക ലഹരിമരുന്നായ എം.ഡി എം.എ യുമായി ഒരാളെ പിടികൂടി. തക്കളത്തൂര്‍ സ്വദേശി കച്ചേരി പണിക്കിയില്‍ ഹൗസില്‍ മൃദുല്‍ (37)നെ നാര്‍ക്കോട്ടിക്ക് സെല്‍ അധിക ചുമതലയുള്ള അസിസ്റ്റന്റ് കമ്മീഷണര്‍ ജി ബാലചന്ദ്രന്റെ നേതൃത്വ ത്തിലുള്ള ഡാന്‍സാഫും , സബ് ഇന്‍സ്‌പെക്ടര്‍ ഹരീഷ് കുമാര്‍ വി.ടി യുടെ നേതൃത്വത്തിലുള്ള എലത്തൂര്‍ പോലീസും ചേര്‍ന്ന് പിടികൂടി.
എലത്തൂര്‍ ഭാഗത്ത് വച്ചാണ് ബംഗളൂരുവില്‍ നിന്നും വില്‍പനക്കായി കൊണ്ടു വന്ന 36 ഗ്രാം എം ഡി എം എ യുമായി ഇയാളെ പിടി കൂടുന്നത്. കെട്ടിട ജോലി എന്ന വ്യാജേന മാസങ്ങളില്‍ രണ്ടോ മൂന്നോ തവണ ബംഗ്ലൂരില്‍ പോകുകയും അവിടെ നിന്നും രാസലഹരി കൊണ്ട് വന്ന് കോഴിക്കോടും പരിസര പ്രദേശങ്ങളിലും എത്തിച്ച് വിതരണം ചെയ്യുകയായിരുന്നു. രഹസ്യ വിവരത്തില്‍ ഇയാള്‍ ഡാന്‍സാഫിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു. ഇയാളുടെ നീക്കങ്ങള്‍ മനസ്സിലാക്കി വളരെ തന്ത്രപരമായി പിടി കൂടുകയായിരുന്നു. MDMA ചെറിയ പാക്കറ്റുകളിലാക്കി വിതരണം ചെയ്യുന്നതാണ് ഇയാളുടെ രീതി. മുമ്പ് മയക്കുമരുന്നുമായി എക്‌സൈസ് പിടി കൂടിയതിന് ഒന്നരമാസത്തോളം ജയില്‍ വാസം അനുവഭിച്ചയാളാണ് ഇയാള്‍ ആര്‍ക്കൊ കെയാണ് ഇവിടെ ലഹരിമരുന്നു കച്ചവടം ചെയ്യുന്നതെന്നും ഇയാള്‍ക്ക് ബംഗളൂരുവിലെ ലഹരി മാഫിയ സംഘവുമായി ബദ്ധമുണ്ടോ എന്നും വിശദമായി പരിശോധിച്ച് അന്വേഷണം ഊര്‍ജിതമാക്കുമെന്ന് നാര്‍ക്കോടിക്ക് സെല്‍ അധിക ചുമതലയുള്ള അസി കമ്മീഷണര്‍ ജി.ബാലചന്ദ്രന്‍ പറഞ്ഞു.
ഡന്‍സാഫ് എസ്.ഐ മനോജ് ഇടയേടത്ത് , എ എസ്.ഐ അനീഷ് മുസ്സേന്‍വീട്, അഖിലേഷ് കെ , സുനോജ് കാരയില്‍ സരുണ്‍കുമാര്‍ പി.കെ ,ലതീഷ് എം.കെ ഷിനോജ് , എം, ശ്രീശാന്ത് എന്‍.കെ , അഭിജിത്ത് പി , അതുല്‍ ഇ വി , ദിനീഷ് പി കെ ,മുഹമദ്ദ് മഷ്ഹൂര്‍ കെ.എം , തൗഫീക്ക് ടി.കെ എലത്തൂര്‍ സ്റ്റേഷനിലെ എസ്.ഐ വിഷ്ണു രാമചന്ദ്രന്‍ എ എസ്.ഐ രജിത്ത് , സി.പി.ഒ പ്രശാന്ത് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്