കോട്ടയം: നിയമസഭാ പോരിനിറങ്ങിയ പി സി ജോര്‍ജിനും മകന്‍ ഷോണ്‍ ജോര്‍ജിനും കനത്ത തിരിച്ചടി. എന്‍ഡിഎ സ്ഥാനാര്‍ഥികളായി പൂഞ്ഞാറില്‍ ജനവിധി തേടിയ പി സി ജോര്‍ജും പാലായില്‍ പോരിനിറങ്ങിയ ഷോണ്‍ ജോര്‍ജും വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യഥാക്രമം മൂന്നും രണ്ടും സ്ഥാനങ്ങളിലാണുള്ളത്.
പൂഞ്ഞാറില്‍ സിറ്റിങ് എംഎല്‍എ എല്‍ഡിഎഫിന്റെ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിന് യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സെബാസ്റ്റ്യന്‍ എം ജെയേക്കാള്‍ ആയിരത്തില്‍ താഴെ വോട്ടുകളുടെ ലീഡാണുള്ളത്. 2021ല്‍ 10836 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ വിജയം.

പാലായില്‍ സിറ്റിങ് എംഎല്‍എ മാണി സി കാപ്പനാണ് ലീഡ് ചെയ്യുന്നത്. 3214 വോട്ടുകളുടെ ലീഡാണ് മാണി സി കാപ്പനുള്ളത്. കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി ജോസ് കെ മാണിയാണ് മൂന്നാമത്. എന്‍ഡിഎ സ്ഥാനാര്‍ഥി ഷോണ്‍ ജോര്‍ജ് ഇവിടെ രണ്ടാം സ്ഥാനത്താണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *