
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ
സജ്ജമാണെന്നു വിലയിരുത്തുന്ന മോക്ക് ഡ്രിൽ ഇന്നു സംഘടിപ്പിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി.
24 മണിക്കൂറിനിടെ 300 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 4,302. 24 മണിക്കൂറിനുള്ളിൽ 7 മരണം റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ മാത്രം 4 പേർ മരിച്ചു. സജീവ രോഗികൾ ഏറ്റവുമധികം കേരളത്തിലാണ് (1373).
അതെ സമയം കേസുകൾ ഉയരുന്ന സാഹചര്യത്തിൽ എല്ലാ സംസ്ഥാനങ്ങളും സജ്ജമാകണമെന്ന് കേന്ദ്ര സർക്കാറിന്റെ നിർദേശം. ഓക്സിജൻ ലഭ്യതക്ക് പുറമെ, രോഗികളെ സമ്പർക്കവിലക്കിൽ ചികിത്സിക്കാനുള്ള കിടക്കകൾ, വെന്റിലേറ്ററുകൾ, അവശ്യ മരുന്നുകൾ എന്നിവ കരുതണമെന്നും ബന്ധപ്പെട്ട കേന്ദ്ര വകുപ്പുകൾ ആവശ്യപ്പെട്ടു.
ജനുവരി ഒന്നു മുതൽ കോവിഡ് ബാധിച്ച് 44 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ മിക്കവരും നേരത്തെ മറ്റ് അസുഖങ്ങളുള്ളവരാണ്. ജൂൺ നാലിലെ കണക്കനുസരിച്ച് രാജ്യത്ത് 4,032 പേർക്ക് കോവിഡ് ബാധയുണ്ട്.