നടിയെ അക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കാന്‍ ക്രൈംബ്രാഞ്ചിനു ഹൈക്കോടതിയുടെ അനുമതി. മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയയ്ക്കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി വിധി പറഞ്ഞത്. ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസാണ് വിധി പ്രസ്താവിച്ചത്.

രണ്ട് ദിവസത്തിനകം കാര്‍ഡ് സംസ്ഥാന ഫൊറന്‍സിക് ലാബിലേക്ക് അയയ്ക്കണം. കാര്‍ഡ് അനധികൃതമായി തുറന്നോ എന്നതിനു തെളിവായി ഹാഷ് വാല്യു മാറിയോ എന്ന് അന്വേഷിക്കാം. അന്വേഷണം ആവശ്യമില്ലെന്ന ദിലീപിന്റെ വാദം ഹൈക്കോടതി തള്ളുകയും ചെയ്തു. പരിശോധന ഏഴു ദിവസത്തിനകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സമര്‍പ്പിക്കണം.

മെമ്മറി കാര്‍ഡ് പരിശോധിച്ചില്ലെങ്കില്‍ നീതി ഉറപ്പാവില്ലെന്ന് അതിജീവിത വ്യക്തമാക്കിയിരുന്നു. അതേസമയം വിചാരണ വൈകിപ്പിക്കാനാണ് പ്രോസിക്യൂഷന്റെ നീക്കമെന്നായിരുന്നു ദിലീപിന്റെ വാദം. ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടുകള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെയും കോടതിയുടെയും കൈവശമുണ്ടായിരിക്കെ വീണ്ടും പരിശോധന വേണ്ടെന്നും ദിലീപ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *