കാരന്തൂർ: മർകസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ സ്കൂൾ പി.ടി.എയുടെയും മാനേജ്‌മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ അനുമോദിച്ചു. സ്കൂൾ മാനേജർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അനുമോദന പ്രഭാഷണം നടത്തി. വി എം റശീദ് സഖാഫി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് മിസ്തഹ് അധ്യക്ഷതവഹിച്ചു. സ്കൂൾ കൾച്ചറൽ ക്ലബ് ഉദ്ഘാടനവും നടന്നു.ചടങ്ങിൽ ഉനൈസ് മുഹമ്മദ്, മുഹമ്മദലി സഖാഫി വള്ളിയാട്, അക്ബർ ബാദുഷ സഖാഫി, ഷമീം കെ കെ, ഫിറോസ് ബാബു കെ എം, മൂസക്കോയ, മുഹമ്മദ് ഷാജി, മർസൂഖ് സഅദി സംസാരിച്ചു. പ്രിൻസിപ്പാൾ എ റശീദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ കെ ഇസ്മാഈൽ നന്ദിയും പറഞ്ഞു.ഫോട്ടോ: മർകസ് ഗേൾസ് ഹയർസെക്കണ്ടറി അനുമോദന സംഗമത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രഭാഷണം നടത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *