*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, മലപ്പുറം*`വാര്‍ത്താക്കുറിപ്പ്` “`05.07.2024“`——————————*ജല്‍ ജീവന്‍ മിഷൻ: വളണ്ടിയര്‍മാരെ നിയമിക്കുന്നു* ചാലിയാര്‍ ഗ്രാമപഞ്ചായത്തില്‍ ജല ജീവന്‍ മിഷന്‍ പദ്ധതിക്കു വേണ്ടി ദിവസവേതനാടിസ്ഥാനത്തില്‍ വളണ്ടിയര്‍മാരെ നിയമിക്കുന്നു. സിവില്‍ എഞ്ചിനീയറിങില്‍ ഐ.ടി.ഐ / ഡിപ്ലോമയാണ് യോഗ്യത. 755 രൂപയാണ് പ്രതിദിന വേതനം. ജൂലൈ 12 രാവിലെ 10.30 ന് കെ.ആര്‍.ഡബ്ല്യു.എസ്.എ മലപ്പുറം മേഖലാ കാര്യാലയത്തില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2738566, 8281112178.*കോഴിക്കോട് എൻ ഐ ടി യിൽ താത്കാലിക അധ്യാപക ഒഴിവുകൾ*കോഴിക്കോട് എൻ ഐ ടിയിലെ ഹ്യൂമാനിറ്റീസ്, ആർട്സ് ആൻഡ് സോഷ്യൽ സ്റ്റഡീസ് വിഭാഗത്തിൽ വിവിധ വിഷയങ്ങൾക്കായി താത്കാലിക അധ്യാപകരെ നിയമിക്കുന്നു. സാമ്പത്തിക ശാസ്ത്രം, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ എന്നീവിഷയങ്ങൾ പഠിപ്പിക്കാനാണ് താത്കാലിക അധ്യാപകരെ നിയമിക്കുന്നത്. ജൂലായിൽ ആരംഭിക്കുന്ന ഒരു സെമസ്റ്റർ കാലയളവിലേക്കായിരിക്കും നിയമനം. പിഎച്ച്ഡി ബിരുദധാരികൾക്ക് പ്രതിമാസം 70,000 രൂപയും ഗവേഷണ പ്രബന്ധം സമർപ്പിച്ച് കാത്തിരിക്കുന്നവർക്ക് പ്രതിമാസം 58,000 രൂപയുമാണ് ഏകീകൃത പ്രതിഫലം. യോഗ്യത, അപേക്ഷാ ഫോറം, പൊതുവായ നിർദ്ദേശങ്ങൾ എന്നിവയ്ക്ക് ഇൻസ്റ്റിറ്റ്യൂട്ട് വെബ്സൈറ്റ് www.nitc.ac.in സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 12 /07/2024, വെള്ളിയാഴ്ചയാണ്.*ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍* പൈനാവ് മോഡല്‍പോളിടെക്‌നിക് കോളേജില്‍ ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാം വര്‍ഷത്തെ സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു.ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് എന്നീ ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. അർഹതപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിളവ് ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862297617,85470 05084,94460 73146*അഭിഭാഷക ധനസഹായ പദ്ധതി: അപേക്ഷ ക്ഷണിച്ചു*നീതിന്യായരംഗത്ത് പിന്നാക്ക വിഭാഗങ്ങളുടെ (OBC) മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഒബിസി വിഭാഗത്തില്‍പ്പെട്ടവരും,ഒരു ലക്ഷം രൂപ വാര്‍ഷിക വരുമാനം ഉള്ളവരും ,കേരള ബാര്‍ കൗണ്‍സിലില്‍ 2021 ജൂലൈ 1 നും 2024 ജൂണ്‍ 30 നും ഇടയില്‍ എന്റോള്‍ ചെയ്ത് സംസ്ഥാനത്തിനകത്ത് തന്നെ പ്രാക്ടീസ് ചെയ്യുന്നവരുമായിരിക്കണം.അപേക്ഷകര്‍ ഇ ഗ്രാന്റ്‌സ് 3.0 എന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂലൈ 31.വിശദവിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനം egtrantz.kerala.gov.in,bcdd.kerala.gov.inഎന്നീ വെബ് സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ആഫീസുമായി ബന്ധപ്പെടാവുന്നതാണ് . ഫോണ്‍ 0484-2983130ജില്ലാ ഇൻഫർമേഷൻ ഓഫീസ്ഇടുക്കിവാർത്താക്കുറിപ്പ് 05 ജൂലൈ 2024 *ഐ‌ടി‌ഐ അപേക്ഷ തീയതി നീട്ടി*കഞ്ഞിക്കുഴി ഐ‌ടി‌ഐ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഡസ്ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍ എന്നീ കോഴ്സുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുളള തീയതി ജൂലൈ 12 വരെ നീട്ടി. itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിച്ചതിനു ശേഷം, അപേക്ഷയുടെ പ്രിന്റൗട്ടും, അപ്ലോ‍ഡ് ചെയ്ത സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ് എന്നിവ സഹിതം ഐടിഐയിൽ ഹാജരായി വേരിഫിക്കേഷൻ നടത്തേണ്ടതാണ്. അപേക്ഷ ഫീസ് 100 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895904350, 9497338063, 04862 291938ജില്ലാ ഇൻഫർമേഷൻ ഓഫീസ്ഇടുക്കിവാർത്താക്കുറിപ്പ് 05 ജൂലൈ 2024 *കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് അവാർഡ്*കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് 2023-2024 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡ് നല്‍കുന്നു. 2024 മാര്‍ച്ചില്‍ നടത്തിയ എസ്.എസ്.എല്‍.സി/റ്റി.എച്ച്.എസ്.എല്‍.സി/ ഹയര്‍സെക്കണ്ടറി/വൊക്കോഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷകളില്‍ ആദ്യ ചാന്‍സില്‍ ഉന്നത വിജയം നേടിയ സര്‍ക്കാര്‍ , എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കാണ് അർഹത.മാതാപിതാക്കളാണ് നിശ്ചിത ഫാറത്തില്‍ ഇടുക്കി ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അണ്‍എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ അവാര്‍ഡിന് അര്‍ഹരല്ല. പരീക്ഷ നടന്ന സമയത്ത് അപേക്ഷകര്‍ക്ക് അംശാദായ കുടിശ്ശിക ഉണ്ടായിരിക്കരുത്. കുടിശ്ശിക നിവാരണം വഴി അംഗത്വം പുതുക്കിയവര്‍ അര്‍ഹരല്ല. തടിയമ്പാടുള്ള ജില്ലാ ഓഫീസില്‍ ജൂലൈ31 വരെ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862-235732*ഐടിഐ അപേക്ഷാ തിയ്യതി നീട്ടി*കൊയിലാണ്ടി ഗവ. ഐടിഐയിലെ ഏകവത്സര, ദ്വിവത്സര കോഴ്സുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തിയ്യതി ജൂലൈ 12 വരെ നീട്ടി. അപേക്ഷ നൽകിയവർ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തൊട്ടടുത്തുളള ഐടിഐകളില്‍ പോയി വെരിഫിക്കേഷന്‍ നടത്തണം. htt//itiadmissions.kerala.gov.in പോര്‍ട്ടല്‍ വഴിയും https//detkerala.gov.in വെബ്‌സൈറ്റിലൂളള ലിങ്ക് വഴിയും അപേക്ഷിക്കാം. ഫോണ്‍: 0496-2631129.*ക്വട്ടേഷന്‍ ക്ഷണിച്ചു*സര്‍ക്കാര്‍ എഞ്ചിനിയറിങ് കോളേജിലെ ഹോസ്റ്റല്‍ അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യുന്നതിന് കമ്പനികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ നൽകേണ്ട അവസാന തിയ്യതി ജൂലൈ 17 ഉച്ച രണ്ട് മണി. അന്നേ ദിവസം മൂന്ന് മണിക്ക് ക്വട്ടേഷന്‍ തുറക്കും. കൂടുതൽ വിവരങ്ങള്‍ www.geckkd.ac.in ല്‍.*ഡിഎല്‍എഡ് അപേക്ഷ ക്ഷണിച്ചു* 2024-26 അദ്ധ്യയന വര്‍ഷം ഡിപ്ലോമ ഇന്‍ എലമെന്ററി എജുക്കേഷന്‍ (ഡിഎല്‍എഡ്) ഗവണ്‍മെന്റ്/എയ്ഡഡ്/സ്വാശ്രയം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയരക്ടര്‍ക്ക് അപേക്ഷ നൽകേണ്ട അവസാന തിയതി ജൂലൈ 18 വൈകീട്ട് അഞ്ച് മണി. വിശദ വിവരങ്ങള്‍ക്ക് www.kozhikodedde.in /www.education.kerala.gov.inവെബ്‌സൈറ്റുകളിൽ. *കുക്ക് അഭിമുഖം*കോഴിക്കോട് എന്‍ട്രി ഹോമിൽ (നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം) കരാര്‍ അടിസ്ഥാനത്തില്‍ കുക്ക് (ഒരു ഒഴിവ്) തസ്തികയിലേക്ക് ജൂലൈ 10 ന് രാവിലെ 10.30 ന് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ താലൂക്ക് കോണ്‍ഫറന്‍സ് ഹാളിൽ അഭിമുഖം നടത്തുന്നു. യോഗ്യത അഞ്ചാം ക്ലാസ് പാസ്. വേതനം 12,000 രൂപ. ബയോഡാറ്റ, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും കോപ്പിയുമടക്കം എത്തണം. സ്ത്രീകള്‍ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ. വയസ് 50 കവിയരുത്. ഫോണ്‍: 9496386933.*കുക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ*ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴിലെ മരുതോങ്കര ഡോ. ബിആര്‍ അംബേദ് കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ (ഗേള്‍സ്) സ്‌കൂളിലേക്ക് കുക്ക് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അംഗീകൃത കെജിസിഇ ഫുഡ് പ്രൊഡക്ഷന്‍/എഫ്‌സിഐ ഫുഡ് പ്രൊഡക്ഷന്‍/ഹോട്ടല്‍ മാനേജ്മെന്റ് കാറ്ററിംഗ് സയന്‍സ്/മറ്റു പി എസ് സി അംഗീകൃത യോഗ്യത ഉള്ളവരായിരിക്കണം. നിയമനം 2024-25 അധ്യയന വര്‍ഷത്തേക്ക് മാത്രം. പെണ്‍കുട്ടികളുടെ ഹോസ്റ്റലായതിനാല്‍ വനിതകളെയാണ് പരിഗണിക്കുക.വിദ്യാഭ്യാസ യോഗ്യത, വയസ് (എസ്എസ്എല്‍സി ബുക്ക്) എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മുന്‍പരിചയം ഉണ്ടെങ്കില്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഐഡൻഡിറ്റി കാര്‍ഡ് എന്നീ രേഖകളുടെ അസ്സലും പകര്‍പും സഹിതം ജൂലൈ 11 ന് രാവിലെ 10.30 ന് കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 0495-2370379.*പ്രൊജക്റ്റ് ടെക്നിക്കല്‍ സപ്പോര്‍ട്ട് അഭിമുഖം 10 ന്* ഐസിഎംആര്‍- നാഷണല്‍ പ്രഗ്‌നന്‍സി ആന്റ് കാര്‍ഡിയാക് ഡിസീസ് ഓഫ് ഇന്ത്യന്‍ സ്റ്റഡിയുടെ ഭാഗമായി നടക്കുന്ന പ്രൊജക്റ്റിന്റെ പ്രൊജക്റ്റ് ടെക്നിക്കല്‍ സപ്പോര്‍ട്ട് (ഒരു ഒഴിവ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷകാലയളവിലേക്കാണ് നിയമനം. യോഗ്യത: അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പബ്ലിക് ഹെല്‍ത്ത്/സോഷ്യല്‍ സയന്‍സ്/ലൈഫ് സയന്‍സ്/ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയങ്ങളിലെ ബിരുദം, ഇംഗ്ലീഷ് എഴുതാനും വായിക്കാനും ആശയവിനിമയത്തിലും ടൈപ്പിംഗിലുമുള്ള കഴിവ്, മൈക്രോസോഫ്റ്റ് എക്സല്‍, വേര്‍ഡ്, പവര്‍പോയിന്റ് എന്നിവ ഉപയോഗിക്കാനുള്ള കഴിവ്, പ്രാദേശിക ഭാഷയില്‍ എഴുതാനും വായിക്കാനും ആശയവിനിമയത്തിലുമുള്ള കഴിവ്.അഭിലഷണീയ യോഗ്യത: വിവര ശേഖരണം, വിവര വിശകലനം, വിവര നിരീക്ഷണം തുടങ്ങിയവയിലെ പ്രവൃത്തിപരിചയം. വേതനം പ്രതിമാസം 18000 രൂപ. പ്രായം പരമാവധി 28 (അര്‍ഹതയുളളവര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും).കൂടിക്കാഴ്ചക്കായി വയസ്, യോഗ്യത, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ ജൂലൈ 10 ന് രാവിലെ 10.30 ന് എത്തണം. ഫോണ്‍: 0495-2350216, 2350200.*സിറ്റിംഗ് ഇന്ന്*കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് കോഴിക്കോട് ജില്ലാ ഓഫീസിലെ ആയഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട അംഗങ്ങളില്‍ നിന്ന് അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുമായി ഇന്ന് (ജൂലൈ ആറ്) രാവിലെ 10 മുതല്‍ ഉച്ച രണ്ടു വരെ ആയഞ്ചേരി പഞ്ചായത്ത് ഓഫീസില്‍ സിറ്റിംഗ് നടത്തും. അംശദായം അടക്കാനെത്തുന്നവര്‍ ആധാറിന്റെയും ബാങ്ക് പാസ്ബുക്കിന്റെയും പകര്‍പ്പ് കൊണ്ടുവരണം. ഫോണ്‍: 0495-2384006.*എന്‍ഐടിയില്‍ താത്കാലിക അധ്യാപകർ*കോഴിക്കോട് എന്‍ഐടിയിലെ ഹ്യൂമാനിറ്റീസ്, ആര്‍ട്‌സ് ആന്‍ഡ് സോഷ്യല്‍ സ്റ്റഡീസ് വിഭാഗത്തില്‍ വിവിധ വിഷയങ്ങള്‍ക്കായി താത്കാലിക അധ്യാപകരെ നിയമിക്കുന്നു. സാമ്പത്തിക ശാസ്ത്രം, ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍ വിഷയങ്ങള്‍ പഠിപ്പിക്കാനാണ്. ജൂലൈയില്‍ ആരംഭിക്കുന്ന ഒരു സെമസ്റ്റര്‍ കാലയളവിലേക്കായിരിക്കും നിയമനം. പിഎച്ച്ഡി ബിരുദധാരികള്‍ക്ക് പ്രതിമാസം 70,000 രൂപയും ഗവേഷണ പ്രബന്ധം സമര്‍പ്പിച്ച് കാത്തിരിക്കുന്നവര്‍ക്ക് പ്രതിമാസം 58,000 രൂപയുമാണ് ഏകീകൃത പ്രതിഫലം.യോഗ്യത, അപേക്ഷാ ഫോം, പൊതുവായ നിര്‍ദ്ദേശങ്ങള്‍ എന്നിവയ്ക്ക് www.nitc.ac.in സന്ദര്‍ശിക്കുക. അപേക്ഷ നൽകാനുള്ള അവസാന തീയതി ജൂലൈ 12.*അഡ്വക്കറ്റുമാര്‍ ബയോഡാറ്റ നൽകണം* കോഴിക്കോട് ജില്ലയില്‍ പയ്യോളി മുന്‍സിഫ് കോര്‍ട്ട് സെന്ററില്‍ പ്ലീഡര്‍ ടു ഡു ഗവണ്‍മെന്റ്‌ വര്‍ക്ക് ഒഴിവിലേക്ക് പുതുതായി അഡ്വക്കേറ്റിനെ നിയമിക്കുന്നു. യോഗ്യരായ അഡ്വക്കറ്റുമാര്‍ ബയോഡാറ്റ അതാത് ബാര്‍ അസോസിയേഷനുകളില്‍ നൽകുകയും അഡ്വക്കറ്റുമാരുടെ പട്ടിക ജൂലൈ 10 നകം ബാര്‍ അസോസിയേഷനുകള്‍ ജില്ലാ കളക്ടറേറ്റില്‍ ലഭ്യമാക്കേണ്ടതുമാണ്.ഐ പി ആർ ഡി*ജില്ലാ ഇൻഫർമേഷൻ ഓഫിസ്, കോഴിക്കോട്**വാർത്താകുറിപ്പ്* “`2024 ജൂലൈ 5“`*തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടർ പട്ടികയിൽ കോഴിക്കോട് ജില്ലയിൽ 2479793 വോട്ടർമാർ* _സ്ത്രീകൾ-1302125 പുരുഷന്മാർ-1177645 ട്രാൻസ്ജെൻഡർ-23_ ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടർ പട്ടികയിൽ കോഴിക്കോട് ജില്ലയിൽ ആകെയുള്ള വോട്ടർമാരുടെ എണ്ണം 2479793. ഇതിൽ സ്ത്രീകൾ 1302125 ഉം പുരുഷന്മാർ 1177645 ഉം ട്രാൻസ്ജെൻഡർ 23 ഉം ആണ്. 2024 ജനുവരി ഒന്നാം തീയതിക്കോ അതിനു മുൻപോ 18 വയസ് പൂർത്തിയായവരെ ഉൾപ്പെടുത്തിയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പട്ടിക തയാറാക്കിയത്. കരട് വോട്ടർ പട്ടിക സംബന്ധിച്ച് ജൂൺ 21 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ (ഇആർഒ) അന്തിമ വോട്ടർ പട്ടിക തയാറാക്കിയത്. പട്ടിക കമ്മീഷന്റെ sec.kerala.gov.in വെബ്സൈറ്റിലും അതാത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭ്യമാണ്. ഇആർഒയുടെ തീരുമാനത്തിനെതിരെ തദ്ദേശവകുപ്പ് ജില്ലാ ജോയിൻ ഡയറക്ടർക്ക് അപ്പീൽ നൽകാവുന്നതാണ്. ഇആർഒയുടെ ഉത്തരവ് തീയതി മുതൽ 15 ദിവസത്തിനകമാണ് അപ്പീൽ നൽകേണ്ടത്. കോഴിക്കോട് ജില്ലയിൽ ആകെ 91 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് (ഗ്രാമപഞ്ചായത്തുകൾ-70, ബ്ലോക്ക് പഞ്ചായത്തുകൾ-12, ജില്ലാ പഞ്ചായത്ത്-1, മുനിസിപ്പാലിറ്റികൾ-7, മുനിസിപ്പൽ കോർപ്പറേഷൻ-1). ഇതിൽ എല്ലാം കൂടി ചേർന്ന് 1762 വാർഡുകൾ ഉണ്ട്. ഗ്രാമപഞ്ചായത്തുകളിൽ 1226 വാർഡുകളും ബ്ലോക്ക് പഞ്ചായത്തുകളിൽ 169 വാർഡുകളും ജില്ലാ പഞ്ചായത്തിൽ 27 വാർഡുകളും മുനിസിപ്പാലിറ്റികളിൽ 265 വാർഡുകളും മുൻസിപ്പൽ കോർപ്പറേഷനിൽ 75 വാർഡുകളുമാണുള്ളത്.*ടെണ്ടർ റദ്ദാക്കി* കോഴിക്കോട് ഡിടിപിസിയുടെ ജൂലൈ രണ്ടിലെ ടെണ്ടർ (02/DTPC/KKD/TDR/234) റദ്ദാക്കി. നമ്പികുളം സെന്റർ, വയലട സെന്റർ, അരീപ്പാറ കഫ്റ്റീരിയ കംഫർട്ട് സ്റ്റേഷൻ, തുഷാരഗിരി കംഫർട്ട് സ്റ്റേഷൻ, ഡോർമിറ്ററി, കോട്ടേജ് കോൺഫറൻസ് ഹാൾ എന്നിവ കരാറടിസ്ഥാനത്തിൽ ഏറ്റെടുത്തു നടത്തുന്നതിനുള്ള ടെണ്ടറാണ് സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കിയതായി ഡിടിപിസി സെക്രട്ടറി അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *