വെള്ളരിനാടകങ്ങളെ കുറെ പേരെങ്കിലും കേട്ടിരിക്കും. എന്നാൽ ഒരു പക്ഷെ നമ്മുടെ ഇപ്പോഴത്തെ കുട്ടികൾക്ക് ഒന്നും അറിയാൻ സാധ്യത ഇല്ല.കൊയ്തൊഴിഞ്ഞ പാടശേഖരണങ്ങളിൽ നട്ടുവളർത്തിയിരുന്ന പച്ചക്കറി കൃഷികൾക്ക് രാത്രികാലങ്ങളിൽ കാവൽ കിടന്നിരുന്നവർ നേരം പോക്കിന് വേണ്ടി കളിച്ചു തുടങ്ങിയതാണ് വെള്ളരിനാടകങ്ങൾ. തമിഴിലും സംസ്കൃതത്തിലും പിന്നീട് സങ്കരഭാഷയിലും അവതരിപ്പിച്ചു വന്നിരുന്ന നാടകവതരണങ്ങൾ കണ്ടുമടുത്ത സാധാരണക്കാർക്ക് മലയാളത്തിൻ്റെ തനിമയിൽ അവതരിപ്പിച്ചു തുടങ്ങിയ വെള്ളരി നാടകങ്ങൾ വളരെ ആകർഷണീയങ്ങളായി. മലയാഭാഷാനാടകത്തിൻ്റെ ആദ്യ രൂപമായി വെള്ളരിനാടകങ്ങൾ മലബാറിലെങ്ങും അരങ്ങിലെത്തി.കൃഷിയാണിതിലെ പ്രധാന വിഷയങ്ങളായി വരുന്നത്. വയലുകളിൽ നിന്ന് കൃഷി അന്യം നിന്നു പോയതിൻ്റെ കൂടെ വെള്ളരി നാടകങ്ങളും അപ്രതൃക്ഷമാവാൻ തുടങ്ങി. അരീക്കോട് കിഴുപറമ്പിലെ വെള്ളരിപ്പാടം തിയേറ്റേഴ്സ് 1936 മുതൽ 2017 കിഴുപറമ്പിൽ മണ്ണിൽ തൊടി കാരാട്ടുകുഞ്ഞിപ്പോക്കരും സംഘവും അവതരിപ്പിച്ച വിത്തും കൈക്കോട്ടും വെള്ളരിനാടകം അദ്ദേഹത്തിൻ്റെ സഹോദര പുത്രൻ മണ്ണിൽ തൊടി പാറമ്മൽ അഹമ്മദ് കുട്ടിയും സംഘവും അവതരിപ്പിക്കാൻ തുടങ്ങി .കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അവതരിപ്പിച്ചു വരുന്ന ഈ നാടകത്തെക്കുറിച്ച് State council of Educational Reserch and Training ( SCERT)ഈ വർഷം പുറത്തിറക്കിയ ഏഴാം ക്ലാസ്സു വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ആക്ടിവിറ്റി ബുക്കായ കലാവിദ്യാസത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വേരറ്റു പോവുന്ന ഒരു കലാപ്രസ്ഥാനത്തെ പുനർജ്ജീവിപ്പിക്കാൻ ഈ തീരുമാനം സഹായകമാവും. പുതിയ തലമുറക്കാരും അറിയട്ടെ അറ്റ് പോകുന്ന ഒരു കലയെ. നേരിൽ കാണാനോ ആസ്വദിക്കാനോ കഴിഞ്ഞില്ലെങ്കിലും ഇങ്ങനെ ഒരു കലയും സംസ്കാരവും നമ്മുടെ മലയാള മണ്ണിൽ ഉണ്ടായിരുന്നു എന്ന് നമ്മുടെ കുട്ടികൾ തിരിച്ചറിയണം.

Leave a Reply

Your email address will not be published. Required fields are marked *