വാഷിങ്ടന്‍: ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസിനെയും അമേരിക്കക്കാരനായ ബുഷ് വില്‍മോറിനെയും വഹിച്ച് ബഹിരാകാശത്തേക്ക് കുതിച്ച് ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍. ഇന്ത്യന്‍ സമയം രാത്രി 8.30ന് ആയിരുന്നു വിക്ഷേപണം. നാളെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തും. പത്തു ദിവസത്തിനുശേഷം സഞ്ചാരികള്‍ മടങ്ങിയെത്തും. സാങ്കേതിക തകരാറുകള്‍ കാരണം നിരവധി തവണ യാത്ര മുടങ്ങിയിരുന്നു.
മനുഷ്യനെയും വഹിച്ച് സ്റ്റാര്‍ലൈനര്‍ നടത്തുന്ന ആദ്യപരീക്ഷണയാത്രയാണിത്. നാസയുടെ കൊമേഴ്സ്യല്‍ ക്രൂ പദ്ധതിയുടെ ഭാഗമായുള്ളതാണ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം. 150.74 കോടി ഡോളറാണ് യാത്രയുടെ ചെലവ്. ഫ്ലോറിഡയിലെ കേപ് കനാവറല്‍ സ്പേസ് ഫോഴ്സ് സ്റ്റേഷനില്‍നിന്നായിരുന്നു വിക്ഷേപണം.