കാസര്‍ഗോഡ് കള്ളാറില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. ഓപ്പോ A5s സീരിസില്‍ ഉള്‍പ്പെട്ട ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. ഫോണ്‍ ഉടമ കള്ളാര്‍ സ്വദേശി പ്രജില്‍ മാത്യുവിന് കൈക്കും കാലിലും പൊള്ളലേറ്റു.
കള്ളാറില്‍ ക്രൗണ്‍ സ്പോര്‍ട് ആന്‍ഡ് സൈക്കിള്‍ എന്ന സ്ഥാപനം നടത്തുകയാണ് പ്രജില്‍ മാത്യു. രാവിലെ ഒമ്പത് മണിയോടെയാണ് പ്രജില്‍മാത്യുവിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ അപ്രതീക്ഷിതമായി ചൂടാകുന്നത് ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ ഫോണ്‍ പോക്കറ്റില്‍ നിന്നും എടുത്തെങ്കിലും
പൊട്ടിത്തെറിച്ചു. ഫോണ്‍ പൂര്‍ണമായും കത്തിയ നിലയിലാണ്. കൈക്കും കാലിനും പൊള്ളലേറ്റ പ്രജില്‍ മാത്യു ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി.