
കുന്ദമംഗലം: കുന്ദമംഗലത്ത് കഞ്ചാവ് വേട്ട.രണ്ടു കിലോ കഞ്ചാവുമായി അതിഥി തൊഴിലാളികൾ പിടിയിൽ.കുന്ദമംഗലം എക്സൈസ് ഇൻസ്പെക്ടർ ആശിക് ഷാന്റെ നേതൃത്വത്തിലുള്ള സംഘമാണ് അതിഥി തൊഴിലാളികളെ പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് രണ്ട് കിലോ കഞ്ചാവുമായി യുവാക്കൾ എക്സൈസ്ൻ്റെ പിടിയിലാവുന്നത്. ഉത്തർപ്രദേശ് സ്വദേശികളായ ഫർക്കുന്ത് അലി(25), ജുബൈർ അഹമ്മദ് (30) എന്നിവരാണ് അറസ്റ്റിലായത്.സ്കൂട്ടർ അടക്കമാണ് കുന്ദമംഗലം എക്സൈസ് അറസ്റ്റ് ചെയ്തത്.