മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കെ എല്‍ഡിഎഫിനെ വെട്ടിലാക്കി ഇടത് നഗരസഭ കൗണ്‍സിലര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്. ജെഡിഎസ് ദേശീയ കൗണ്‍സിലര്‍ കൂടിയായ എരത്തിക്കല്‍ ഇസ്മായില്‍ ആണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നത് എല്‍ഡിഎഫ് – യുഡിഎഫ് മുന്നണികള്‍ക്കെതിരെയുള്ള പിവി അന്‍വറിന്റെ പേരാട്ടത്തില്‍ ഒപ്പം ചേരുകയാണെന്ന് എരഞ്ഞിക്കല്‍ ഇസ്മായില്‍ പറഞ്ഞു. ഇടതുമുന്നണി ബിജെപി ബന്ധത്തിലാണെന്ന് എരത്തിക്കല്‍ ഇസ്മായില്‍ ആരോപിച്ചു. സംസ്ഥാന പൊലീസില്‍ സംഘിവല്‍ക്കരണമാണ്.
മലപ്പുറം ജില്ലയെ മുഖ്യമന്ത്രിയും എല്‍ഡിഎഫും അപമാനിക്കുന്നുവെന്നും എരഞ്ഞിക്കല്‍ ഇസ്മായില്‍ പറഞ്ഞു. യുഡിഎഫ് മത്സരിപ്പിക്കുന്നത് അഴിമതിക്കാരനായ സ്ഥാനാര്‍ത്ഥിയെയാണ്. രണ്ടു മുന്നണികള്‍ക്കും എതിരെ മലയോര കര്‍ഷകര്‍ക്കായി പ്രവര്‍ത്തിക്കുന്നത് പിവി അന്‍വര്‍ മാത്രമാണെന്നും എരഞ്ഞിക്കല്‍ പറഞ്ഞു.