
കുന്ദമംഗലം : കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഐ.എ.എം സ്റ്റഡീസുമായി സഹകരിച്ചുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള 8 പഞ്ചായത്തുകളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൈമൂന കടുക്കാഞ്ചേരി അധ്യക്ഷയായി. ഐ.എ.എം സ്റ്റഡീസ് മാനേജിംഗ് ഡയറക്ടർ സി.എ മുഹമ്മദ് സാലിഹ് എഫ്.സി.എ കരിയർ ഗൈഡൻസ് ക്ലാസ്സ് നയിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ ഷിയോലാൽ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയർ പേഴ്സൺ എം.കെ നദീറ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ബാബു നെല്ലുളി , രജിത സത്യൻ, ശിവദാസൻ നായർ, മുംതാസ് ഹമീദ്, ജോയിന്റ് ബി.ഡി.ഒ എം.വി സുധീർ സംസാരിച്ചു.