തൃശൂര്‍: തൃശൂര്‍ മണലൂരില്‍ വീടിന് മുകളില്‍ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂര്‍ സ്വദേശി തൃഷ്ണത്ത് വീട്ടില്‍ 27 വയസുള്ള വിഷ്ണുവാണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം.

ഇവര്‍ താമസിക്കുന്ന ഓടിട്ട വീടിന് മുകളിലേക്ക് മരം ചാഞ്ഞു നില്‍ക്കുന്നത് ഇന്നലെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് വിഷ്ണുവിന്റെ അമ്മ വള്ളിയമ്മയെ സമീപത്തെ വീട്ടിലേക്ക് ഇന്നലെ തന്നെ മാറ്റി. വിഷ്ണു ഈ വീട്ടില്‍ തന്നെ താമസിക്കുകയായിരുന്നു.

ഇന്ന് രാവിലെ കനത്ത മഴയിലാണ് മരം വിഷ്ണു കിടക്കുന്ന മുറിയുടെ മുകളില്‍ ഭാഗത്തേക്ക് വീഴുന്നത്. പൊലീസും ഫയര്‍ഫോഴ്‌സും എത്തി മരം മുറിച്ചു മാറ്റിയാണ് വിഷ്ണുവിനെ എടുത്ത് തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *