തിരുവനന്തപുരം: പിഎം ശ്രീയില്‍ പെട്ടെന്ന് തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന്‍. കഴിഞ്ഞ സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് പുതിയ സര്‍ക്കാര്‍. അടിയന്തരമായി തീരുമാനമെടുക്കേണ്ട സാഹചര്യമില്ല. കഴിഞ്ഞ സര്‍ക്കാര്‍ ഒപ്പിട്ട് പണം വാങ്ങിയിട്ടുണ്ട്. സാമ്പത്തിക കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് തീരുമാനമെടുക്കും . ഫണ്ടുകള്‍ നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഉപാധികള്‍ വെക്കാന്‍ പാടില്ലെന്നും നിലവിളക്ക് വിവാദം ചെറിയ കാര്യമാണെന്നും മന്ത്രി പ്രതികരിച്ചു.

പിഎം ശ്രീയുമായി മുന്നോട്ട് പോകാന്‍ വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ലെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്.

കൊല്ലത്ത് കുട്ടികള്‍ക്ക് അഡ്മിഷന്‍ നിഷേധിച്ച സംഭവത്തില്‍ പരാതി ലഭിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസം നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *