വയനാട്: വയനാട്ടില്‍ പനിയും ഛര്‍ദിയും വയറിളക്കവും ബാധിച്ച് 40 ഓളം വിദ്യാര്‍ഥികള്‍ ചികിത്സയില്‍. കോളിയാടി മാര്‍ ബസേലിയോസ് എയുപി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ചികിത്സയിലുള്ളത്.

ഇന്ന് എട്ട് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷ്യ വിഷബാധയോ വൈറല്‍ പനിയോ എന്നാണ് സംശയം. ബാക്ടീരിയല്‍ ഇന്‍ഫക്ഷന്‍ എന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. പലര്‍ക്കും കടുത്ത പനിയുണ്ടെന്നും ആര്‍ക്കും ഗുരുതരാവസ്ഥ ഇല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ കെ.വി സിന്ധു പറഞ്ഞു.

ബത്തേരി താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലുമായാണ് വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളുടെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *