പാലക്കാട്: പാലക്കാട് ഒറ്റപ്പാലം വാണിയംകുളം സ്വദേശിയെ മദ്യലഹരിയിൽ ട്രെയിനിൽവച്ച് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. തമിഴ്‌നാട് പൂങ്കാവൂർ വടക്കേത്തെരുവിൽ വീരമണി(54)യാണ് പാലക്കാട്ട് നിന്ന് പിടിയിലായത്. ഇയാൾക്കെതിരെ വധശ്രമത്തിന് കേസ് എടുത്തിട്ടുണ്ട്. എറണാകുളത്തു നിന്ന് ഒറ്റപ്പാലത്തേക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുകയായിരുന്ന വാണിയംകുളം മാനന്നൂർ മണ്ണാൻപറമ്പിൽ ജിഷ്‌ണു(25)വിനെയാണ് ഇയാൾ ഗുരുതരമായി പരിക്കേൽപ്പിച്ചത്.

ഇന്ന് പുലർച്ചെ ഒന്നരയോടെ എറണാകുളം കാരയ്ക്കൽ എക്‌സ്‌പ്രസിൽ ഷൊർണൂർ കൊച്ചിൻ പാലത്തിനും ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനും ഇടയിലുള്ള കാരക്കാട് നമ്പറം ഭാഗത്ത് വെച്ചാണ് സംഭവം നടന്നത്. എറണാകുളത്ത് ചെങ്കൽ ചൂളയിൽ ജോലി ചെയ്യുന്ന വീരമണി തിരുവാളൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഷൊർണൂർ പിന്നിട്ട തീവണ്ടിയിൽ നിന്ന് തൊട്ടടുത്ത സ്റ്റോപ്പായ ഒറ്റപ്പാലത്ത് ഇറങ്ങാനായി ജിഷ്‌ണു സീറ്റിൽ നിന്ന് എഴുന്നേറ്റപ്പോൾ
താഴെ മദ്യലഹരിയിൽ കിടക്കുകയായിരുന്ന വീരമണിയുടെ ദേഹത്ത് കാൽ തട്ടിയെന്ന് ആരോപിച്ചായിരുന്നു ആക്രമം.

Leave a Reply

Your email address will not be published. Required fields are marked *