വെസ്റ്റ് ബംഗാൾ സ്വദേശിയായ ഉത്തം ചോട്ടാ ബാധ്യയ് എന്നയാളെ സേലത് ജോലിക്കെന്ന പേരിൽ തട്ടിക്കൊണ്ടു പോയി മർദിച്ചു സാധനങ്ങൾ കവർന്നു. ഇയാൾക്ക് സഹായവുമായി കോഴിക്കോട് കുന്ദമംഗലത്തുള്ള സാമൂഹിക പ്രവർത്തകരും പോലീസും. യുവാവിന്റെ സഹോദരൻ കുന്ദമംഗലത്ത് ജോലിചെയ്തു താമസിക്കുന്ന ആളാണ്. അങ്ങനെ ആണ് ഇയാൾ ഇവിടെ എത്തിയത്.ട്രെയ്നിൽ നിന്ന് ആരോ കൊടുത്ത സ്ലൈസ് ബ്രെഡ് കമ്പനി എന്ന വിസിറ്റിംഗ് കാർഡ് കൊണ്ടാണ് യുക്തം ഉപാധ്യയ് സേലത്തേക്ക് പോയത്. കാർഡിൽ രേഖപെടുത്തിയ നമ്പറിലും മറ്റു പല നമ്പറിലും ബന്ധപ്പെട്ട ശേഷം ആണ് ഇയാൾ പോയത്. ഇയാൾക്കൊപ്പം രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. സേലം എത്തിയ ശേഷം ഇവരെ കമ്പനി വണ്ടി എന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ഒരു സംഘം വണ്ടിയിൽ കയറ്റുകയും വനപ്രദേശത്തേക്ക് കൊണ്ടുപോകുകയും ചെയ്തു. എന്നാൽ അവിടെ ഉള്ള ഒരു ബിൽഡിങ്ങിൽ ഇവരെ കയറ്റി ഇവരുടെ വാച്ച്, പേഴ്‌സ്, മറ്റു വിലപ്പിടിപ്പുള്ള വസ്തുക്കൾ എല്ലാം ഈ തട്ടിക്കൊണ്ടുപോയവർ കവർന്നു. തുടർന്ന് മണിക്കൂറുകളോളം മർദിക്കുകയും ചെയ്തു. ഇഷ്ടിക കൊണ്ടും മര കഷ്ണം കൊണ്ടും വളരെ ക്രൂരമായാണ് ഇയാളെ തട്ടിപ്പു സംഘം ഉപദ്രവിച്ചതെന്ന് യുവാവ് പറയുന്നു. തുടർന്ന് ഇയാളുടെ വീട്ടിലേക്ക് വിളിച്ച ശേഷം 35000 രൂപ തട്ടിപ്പ് സംഘം നിർദേശിച്ച അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ പറഞ്ഞു. ഇതിനു ശേഷം തട്ടിപ്പു സംഘം ഇവരെ വെറുതെ വിടുന്നു. ഉപാധ്യയ് കേരത്തിലേക്കും സുഹൃത്തുക്കൾ സ്വന്തം നാട്ടിലേക്കുമാണ് പോയത്. കേരളത്തിൽ സഹോദരൻ ഉള്ളതിനാൽ ആണ് ഇയാൾ കുന്ദമംഗലത്തേക്ക് വരാൻ തയ്യാറായത്.കുന്ദമംഗലത്തുള്ള ഒരു കട ഉടമയോട് ഇയാൾ കാര്യങ്ങൾ ബോധിപ്പിച്ചു. തുടർന്ന് ഉടമ മനുഷ്യാവകാശപ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ നൗഷാദ് തെക്കെയിലിനെ സമീപിച്ചു.നൗഷാദ് ഇടപ്പെട്ട് കുന്ദമംഗലം സി ഐ ശ്രീകുമാറിനോട് സംസാരിക്കുകയും തുടർന്ന് പരാതി എത്തിക്കുവാനും പറഞ്ഞു.നിയാസ് കാരപറമ്പന്റെ സഹായത്തോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ഇയാളെയും കൊണ്ട് പോയി.ഹോസ്പിറ്റലിലെ ചിലവുകൾ സൂപ്രണ്ട് സജിത്ത് ഇടപ്പെട്ട് സൗജന്യമാക്കി കൊടുത്തു. നിയമപരമായ സഹായം നൽകുമെന്ന് സി ഐ ശ്രീകുമാറും, മറ്റുള്ളവരും അറിയിച്ചു. ഈ തട്ടിപ്പ്ക്കാരുടെ പിന്നിൽ ഒരു വലിയ മാഫിയ തന്നെ ഉണ്ടാകാം എന്ന സംശയവും ഇവർ പ്രകടിപ്പിക്കുന്നു. യുവാവ് ഇപ്പോൾ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *