കോഴിക്കോട്: തിരുവമ്പാടിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അജ്മലിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു.സ്വമേധയ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തെന്ന് ആരോപിച്ച് അജ്മലിന്റെ മാതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തിരുവമ്പാടി പൊലീസ് സ്റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്. അഞ്ചാം തീയതി വൈദ്യുതി വിച്ഛേദിക്കാന്‍ എത്തിയപ്പോള്‍ കയ്യേറ്റം ചെയ്തെന്നാണ് പരാതി. അതിനിടെ കുടുംബത്തിന് നേരെയുണ്ടായത് മനുഷ്യാവകാശ ലംഘനം ആണെന്നാരോപിച്ചു നാട്ടുകാരും മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.