കേരള സര്‍വകലാശാല രജിസ്ട്രാറായി കെ എസ് അനില്‍കുമാര്‍ സ്ഥാനമേറ്റ സംഭവത്തില്‍ ജോയിന്റ് രജിസ്ട്രാറോട് വിശദീകരണം തേടി വി സി ചുമതലയുള്ള ഡോ. സിസ തോമസ്. അതേസമയം, ജോയിന്റ് റജിസ്ട്രാര്‍ പി ഹരികുമാര്‍ അവധിയില്‍ പ്രവേശിച്ചു. വിശദീകരണം നല്‍കാന്‍ അദ്ദേഹം സാവകാശം തേടി.
മാധ്യമങ്ങളിലൂടെയാണ് ഈ വാര്‍ത്ത അറിഞ്ഞതെന്ന് വി സി പറഞ്ഞു. എന്താണ് ഇതിന്റെ നിജസ്ഥിതി എന്ന് ആരാഞ്ഞാണ് ജോയിന്റ് രജിസ്ട്രാറോട് വിശദീകരണം തേടിയത്. നോട്ടീസ് ലഭിച്ച് ഒരു മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നായിരുന്നു നിര്‍ദേശം. വി സി സസ്പെന്‍ഡ് ചെയ്ത വ്യക്തി വീണ്ടും ചുമതലയേല്‍ക്കുന്നത് ഗുരുതര വിഷയമാണെന്നും വൈസ് ചാന്‍സലറെ അറിയിക്കാതെ സ്ഥാനമേല്‍ക്കാന്‍ ഉണ്ടായ സാഹചര്യം
വിശദീകരിക്കണമെന്നുമാണ് നോട്ടീസ്.