തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ നാടകീയ രംഗങ്ങള്‍ക്ക് പിന്നാലെ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍.ഇന്നലെ നടന്ന സിന്‍ഡിക്കേറ്റ് യോഗവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടാണ് കേരള സര്‍വകലാശാല താല്‍ക്കാലിക വി സി സിസാ തോമസിനോട് ആവശ്യപ്പെട്ടത്. ഉടന്‍ തന്നെ റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, വൈസ് ചാന്‍സിലര്‍ വിശദീകരണം തേടിയതിന് പിന്നാലെ രജിസ്ട്രാറുടെ ചുമതല ഉണ്ടായിരുന്ന ജോയിന്റ് രജിസ്ട്രാര്‍ പി.ഹരികുമാര്‍ അവധിയില്‍ പ്രവേശിച്ചു. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നല്‍കാന്‍ രണ്ടാഴ്ച സാവകാശവും ചോദിച്ചു. കെ.എസ് അനില്‍കുമാര്‍ ചുമതല ഏറ്റെടുത്തതില്‍ ജോയിന്‍ രജിസ്ട്രാറോട് വി സി റിപ്പോര്‍ട്ട് തേടിയിരുന്നു.