കുന്ദമംഗലം : കാരന്തൂര്‍ ശാഖ യൂത്ത് ലീഗ് മികവ് 2025 വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന ചടങ്ങ് എം..എസ്. എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ നജാഫ് ഉദ്ഘാടനം ചെയ്തു.
യൂത്ത് ലീഗ് പ്രസിഡന്റ് എം. ടി അഷ്റഫ് അധ്യക്ഷനായി.മുസ്ലിം ലീഗ് പഞ്ചായത്ത് ട്രഷറര്‍ സി. അബ്ദുല്‍ ഗഫൂര്‍, പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി കെ. കെ ഷമീല്‍, പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറര്‍ എം വി ബൈജു,മുഹമ്മദ് മാസ്റ്റര്‍, കാദര്‍ ഹാജി, ബഷീര്‍ മാസ്റ്റര്‍,പി. ടി ഹാജി,ദിനേശന്‍ മമ്പ്ര,വി.കെ അബ്ദുള്ള കോയ,ജാഫര്‍ പടവേല്‍,ഉമ്മര്‍ പരപ്പമ്മല്‍, റഷീദ് വി കെ,എം. ടി അബ്ദുള്ള കോയ,യൂനുസ്, നെജില്‍ ജഹനാസ്,ഷുഹൈബ് വി കെ,റാഫി എന്‍ കെ,റിജാസ്,മിഥിലാജ്,മുഹമ്മദ് ബിലാല്‍ തുടങ്ങിവര്‍ സംസാരിച്ചു. അന്‍ഫാസ് കാരന്തൂര്‍ സ്വാഗതവും സാബിത് വി കെ നന്ദിയും പറഞ്ഞു.