എടപ്പാള്‍: വിദ്യാഭ്യാസം പുതിയ തലമുറക്ക് തൊഴിലും സംസ്‌കാരവും നല്‍കുന്നതാവണമെന്ന് കെ.എന്‍.എം സംസ്ഥാന ഉപാദ്ധ്യക്ഷനും ഹ്യുമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ (HRDF) ചെയര്‍മാനുമായ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു.
വളയം കുളം അസ്സബാഹ് ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളെജിന്ന് NACC അംഗീകാരം ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപന പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അഡ്വ ഹാരിസ് ബീരാന്‍ എം.പി. ഉദ്ഘാടനം ചെയ്തു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവിടെ നിന്നും കോഴ്‌സ് പൂര്‍ത്തിയാക്കി പുറത്തുവരുന്ന കുട്ടികളെ ഭരണനിര്‍വ്വഹണത്തിന്റെ ഭാഗമാകാന്‍ ആവശ്യമായ പ്രോത്സാഹനം നല്‍കണമെന്ന് അദ്ദേഹം.
വിദേശ ജോലിയും ബിസിനസും കൂടുതല്‍ ധനസമ്പാദനത്തിന് സഹായകരമാകുമെങ്കിലും നമ്മുടെ നാട്ടിലെ ഭരണ നിര്‍വഹണത്തില്‍ പങ്കാളികളാകുന്നതോടുകൂടി ജനസേവനവും രാഷ്ട്ര സേവനവും ഒന്നിച്ച് നടത്താന്‍ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്റും ഹ്യുമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് (എഛ് ആര്‍ ഡി എഫ് ) ചെയര്‍മാനുമായ ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യ പ്രഭാഷണം നടത്തി .
മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി മുഹമ്മദ് ഉണ്ണി ഹാജി അധ്യക്ഷം വഹിച്ചു . നാക് അംഗീകാരം ലഭിക്കുന്നതിനായി സ്ഥാപനത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി നിരന്തരം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.എം എന്‍ മുഹമ്മദ് കോയയെ കലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ അഡ്വ.എം ബി ഫൈസല്‍ പൊന്നാടയണിയിച്ചു. അഷ്‌റഫ് കോക്കൂര്‍, അഡ്വക്കേറ്റ് സിദ്ദീഖ് പന്താവൂര്‍, പി. വിജയന്‍ , പി പി എം അഷ്‌റഫ് , കുഞ്ഞുമുഹമ്മദ് പന്താവൂര്‍ എന്നിവര്‍ സംസാരിച്ചു. അസ്സബാഹ് ട്രസ്റ്റ് ചെയര്‍മാന്‍ കെ പി അബ്ദുല്‍ അസീസ് അതിഥികള്‍ക്ക് മൊമെന്റോ നല്‍കി.