തിരുവനന്തപുരം: സ്വകാര്യ ബസുടമകള്‍ ട്രാന്‍സ്‌പോര്‍ട്ട് കമീഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ജൂലൈ എട്ടിന് സ്വകാര്യ ബസുടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചര്‍ച്ച നടന്നത്. എന്നാല്‍ ചര്‍ച്ച പരാജയമായിരുന്നുവെന്ന് സ്വകാര്യ ബസ് ഉടമകള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ദീര്‍ഘദൂര ലിമിറ്റഡ് സ്റ്റോപ് ഉള്‍പ്പെടെയുള്ള പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കി നല്‍കണമെന്നും അര്‍ഹതപ്പെട്ടവര്‍ക്കു മാത്രമായി കുട്ടികളുടെ കണ്‍സഷന്‍ പരിമിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു സ്വകാര്യ ബസുകള്‍ എട്ടിന് സൂചന പണിമുടക്ക് നടത്തുമെന്ന് അറിയിച്ചിരുന്നത്. ബസ് വ്യവസായമേഖല നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച സൂചന പണിമുടക്കും 22 മുതല്‍ അനിശ്ചിതകാല സമരവും നടത്തുന്നതെന്ന് ഉടമകള്‍ പറയുന്നു.

ചര്‍ച്ച പരാജയപ്പെട്ടതിനാല്‍ നാളെ സൂചന പണിമുടക്ക് നടത്തുമെന്നും 22 വരെയുള്ള സമയത്തിനിടെ ചര്‍ച്ചകളില്‍ പുരോഗതി ഇല്ലെങ്കില്‍ അനിശ്ചിതകാല സമരം നടക്കുമെന്നും ബസുടമ സംയുക്ത സമിതി നേതാക്കള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *