ഇടുക്കി ജില്ലയില്‍ ജീപ്പ് സഫാരി നിരോധനം ഏര്‍പ്പെടുത്തിയതില്‍ പ്രദേശത്ത് വ്യാപക പ്രതിഷേധം. കുമളിയില്‍ സിഐടിയു നേതൃത്വത്തില്‍ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ആനച്ചാല്‍- മൂന്നാര്‍ റോഡ് ജീപ്പ് തൊഴിലാളികള്‍ ഉപരോധിച്ചു.

ഇന്നലെയാണ് ജീപ്പ് സവാരിക്ക് നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ജീപ്പ് സവാരി, ഓഫ് റോഡ് സവാരിക്ക് ഉള്‍പ്പെടെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. വ്യക്തികള്‍ സ്ഥാപനങ്ങള്‍ എന്നിവക്കും നിരോധനം ബാധകമാണെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു.

തുടരെ തുടരെയുള്ള അപകടങ്ങളെ തുടര്‍ന്നാണ് കലക്ടറുടെ നടപടി. അതേസമയം മതിയായ രേഖകളും സംവിധാനങ്ങളും എത്രയും പെട്ടെന്ന് ഒരുക്കണമെന്നും ഉത്തരവില്‍ പറയുന്നു. പൊലീസും പഞ്ചായത്തുകളും മോട്ടര്‍ വാഹന വകുപ്പും വനവകുപ്പും നിര്‍ദേശം ഉറപ്പുവരുത്തണം.ജൂലൈ 10ന് മുന്‍പ് രേഖകള്‍ സമര്‍പ്പിച്ച് പരിശോധനകള്‍ പൂര്‍ത്തിയാക്കിയാലെ ജീപ്പ് സവാരി അനുവദിക്കൂകയുള്ളു എന്നാണ് കലക്ടറുടെ ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *